Fact Check

FactCheck: രാജസ്ഥാനിലെ മരുഭൂമിയില്‍ വിന്യസിച്ച ഇന്ത്യന്‍ പട്ടാളക്കാരിയല്ല, ഇത് ‘കുര്‍ദിസ്ഥാനിലെ ആഞ്ജലീന ജോളി’

THE CUE

രാജസ്ഥാനിലെ മരുഭൂമിയില്‍ കൊടുംചൂടത്ത് രാജ്യത്തെ കാക്കുന്നതിനായി നിലയുറപ്പിച്ച ഇന്ത്യന്‍ ജവാന്‍ എന്ന് തരത്തില്‍ സൈനിക വേഷത്തിലുള്ള ഒരു യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജയ് ഹിന്ദ് വിളിയോടെ ട്വിറ്ററിലും ഫേസ്ബുക്കിലും ഗ്രൂപ്പുകളിലാകമാനം പ്രചരിക്കുന്ന ഈ ചിത്രം എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അല്ല.

ഈ ചിത്രം ആസിയ റമസാന്‍ അന്റാര്‍ എന്ന കുര്‍ദ്ദിഷ് പോരാളിയുടേതാണ്. സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാനിറങ്ങിയ കുര്‍ദിഷ് വനിതാ പോരാളിയാണ് ആസിയ. കുര്‍ദ്ദിഷ് വനിത പോരാട്ടങ്ങളുടെ പോസ്റ്റര്‍ ഗേളായ ആസിയ ഇന്ന് ജീവനോടെയില്ല. 2016ല്‍ ഐഎസ് ഭീകരരുമായുള്ള പോരാട്ടത്തില്‍ ആസിയ റമസാന്‍ അന്റാര്‍ കൊല്ലപ്പെട്ടു.

കുര്‍ദിസ്ഥാനിലെ ആഞ്ജലീന ജോളിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ വനിതാ പോരാളിയെ വിശേഷിപ്പിച്ചിരുന്നത്. കാഴ്ചയില്‍ ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെ സുന്ദരിയായതിനാലാണ് അന്റാറിന് ആ പേര് മാധ്യമങ്ങള്‍ നല്‍കിയത്.

കുര്‍ദ്ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ അംഗമായിരുന്നു ആസിയ. കുര്‍ദ്ദിഷ് യുവതികളുടെ ആത്മാഭിമാനത്തിനും ഐഎസ് ഭീകരതയ്ക്കുമെതിരെ തോക്കെടുത്ത് യുദ്ധഭൂമിയില്‍ എത്തിയ സാധാരണ കുര്‍ദ്ദിഷ് പെണ്‍കുട്ടിയായിരുന്നു ആസിയ. പിന്നീട് കുര്‍ദ്ദിഷ് സേനയിലെ മികച്ച പോരാളിയായി മാറി.

ഇന്ത്യയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം നേരത്തെ ബിബിസിയും ദ ടൈംസിലുമെല്ലാം വന്നചിത്രമാണ്. ആല്‍ബര്‍ട്ടോ ഹ്യൂഗോ റോജസ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയത്. ഫേസ്ബുക്കിലും ഫോട്ടോഗ്രാഫര്‍ വാട്ടര്‍മാര്‍ക്കോടു കൂടി 2016 നവംബര്‍ 20ന് ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

2016 അവസാനത്തില്‍ വടക്കന്‍ സിറിയയില്‍ ഐഎസ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആസിയ കൊല്ലപ്പെട്ടത്. ഈ കുര്‍ദ്ദിഷ് പോരാളിയുടെ ചിത്രമാണ് രാജസ്ഥാനില്‍ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ ജവാന്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT