സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
‘അബുദാബി സുല്‍ത്താന്‍ ഷെയ്ഖ് മൊഹമ്മദ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ വാക്ക് പാലിച്ചിരിക്കുന്നു. അദ്ദേഹം അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം സാക്ഷാത്കരിച്ചു. സുല്‍ത്താന്റെ ഭാര്യ രാമായണം തലയിലേറ്റി ഷെയ്ഖിനും പ്രഭാഷകന്‍ മൊറാജി ബാപുവിനുമൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നു. നിശ്ചയമായും അവിശ്വസനീയമാണ് ഈ കാഴ്ച’.കുറിപ്പിലെ പരാമര്‍ശങ്ങളോട് ചില സാമ്യതകള്‍ തോന്നിപ്പിക്കുന്ന വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. സാഗര്‍ വര്‍മയെന്നൊരാളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നിരവധി ബിജെപി അനുകൂല സമൂഹ മാധ്യമ പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം പ്രചരിച്ചു.
പ്രചരണത്തിന്റ വാസ്തവം
ഇതേ വീഡിയോയുടെ പൂര്‍ണരൂപം മൊരാരി ബാപു എന്ന പ്രഭാഷകന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. പരിപാടിയുടെ അണിയറക്കാരിലൊരാള്‍ വിശിഷ്ടാതിഥികളുടെ പട്ടിക വായിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഇതില്‍ ഷെയ്ഖ് മൊഹമ്മദിന്റെ പേര് പരാമര്‍ശിക്കുന്നില്ല. ദൃശ്യങ്ങളിലും ഷെയ്ഖിനെ കാണാനാകില്ല. അതായത് അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ഈ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തം.വിശുദ്ധഗ്രന്ഥം തലയിലേറ്റി വരുന്നത് സിയ എന്ന യുവതിയാണ്. ഇവര്‍ സംഘാടകരില്‍ ഒരാളുടെ മകളാണ്. അല്ലാതെ സുല്‍ത്താന്റെ പത്‌നിയോ മറ്റേതെങ്കിലും രാജകുടുംബാംഗമോ അല്ല.
അബുദാബിയില്‍ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കപ്പെട്ടെന്നാണ് വീഡിയോയിലെ മറ്റൊരു പ്രചരണം. രാമക്ഷേത്രത്തിന് 2019 ഏപ്രിലിലാണ് തറക്കല്ലിട്ടത്. ചടങ്ങില്‍ സ്വാമിനാരായാണ്‍ സന്‍സ്ഥയുടെ ആദ്ധ്യാത്മിക നേതാവ് സ്വാമി മഹാരാജ് ആണ് ആദ്ധ്യക്ഷം വഹിച്ചത്. അബുദാബി ഭരണാധികാരി ഹിന്ദു വിഭാഗത്തിന് അനുവദിച്ച സ്ഥലത്ത് ക്ഷേത്രം പണി കഴിപ്പിക്കുന്നേയുള്ളൂ. വാസ്തവിമാതായിരിക്കെയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം അരങ്ങേറിയത്.