Fact Check

Fact Check: റിലയന്‍സ് ജിയോ ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നില്ല, പ്രചരണം വ്യാജം

റിലയന്‍സ് ജിയോ ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന പ്രചരണം വ്യാജം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വ്യാജ പ്രചരണം. റിലയന്‍സ് ജിയോ ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കാന്‍ പോവുകയാണെന്നും, 73616 കോടി രൂപയുടെ ഇടപാടാണിതെന്നുമായിരുന്നു പ്രചരണം.

ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നതിലൂടെ റിലയന്‍സ് ജിയോ ബാങ്കിങ് മേഖലയിലേക്ക് കടക്കുകയാണ്, ഇനി മുതല്‍ ഫെഡറല്‍ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥത റിലയന്‍സ് ജിയോയുടെ കൈവശമായിരിക്കുമെന്നും, റിലയന്‍സ് ജിയോയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു.

വസ്തുത

സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചരം വ്യാജമാണെന്ന് റിലയന്‍സ് വക്താവ് വ്യക്തമാക്കി. ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശമനുസരിച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ സ്വന്തമാക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT