Fact Check

Fact Check : ‘ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധശേഖരം’; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'ജാമിയ മിലിയ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ആയുധ ശേഖരം.ചുമ്മാതല്ല ആ പെണ്ണ് തടുത്തത്'. പലതരം തോക്കുകള്‍ നിരത്തിവെച്ചതിന്റെ രണ്ട് ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രധാന പ്രതിഷേധ കേന്ദ്രമായി ജാമിയ മിലിയ സര്‍വകലാശാല മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രചരണം ആരംഭിച്ചത്. ജാമിയയിലെ മലയാളി വിദ്യാര്‍ത്ഥി ആയിഷ റെന്നയും ലദീദയുമടക്കമുള്ളവര്‍ പൊലീസ് അതിക്രമങ്ങളെ ചെറുത്ത് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളിലും പേജുകളിലും ഗ്രൂപ്പുകളിലും ജാമിയയില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തെന്ന പോസ്റ്റ് പ്രചരിച്ചത്. ഇതുപയോഗിച്ച്, പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കെതിരെ വ്യക്തിഹത്യയും അരങ്ങേറിയിരുന്നു.

പ്രചരണത്തിന്റെ വാസ്തവം

വ്യാജപ്രചരണമാണ് ജാമിയ മിലിയ സര്‍വകലാശാലയ്‌ക്കെതിരെ നടന്നുവരുന്നത്. പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതാണ്. മര്‍ദാന്‍ ജില്ലയിലെ അബ്ദുള്‍ വാലി ഖാന്‍ സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തതാണ് ഒന്നാമത്തെ ചിത്രത്തിലെ ആയുധങ്ങള്‍. ഇതുസംബന്ധിച്ച് 2019 മെയ് 22 ന് പാക് ദിനപത്രമായ ഡോണ്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. മഷാല്‍ വധത്തിന് ശേഷം മര്‍ദാന്‍ സര്‍വകലാശാല തുറന്നു എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. ദൈവനിന്ദയാരോപിച്ച് മഷാല്‍ എന്ന വിദ്യാര്‍ത്ഥിയെ അക്രമികള്‍ വളഞ്ഞിട്ടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 53 പേര്‍ അറസ്റ്റിലായതായി പ്രസ്തുത വാര്‍ത്തയിലുണ്ട്.

രണ്ടാമത്തെ ചിത്രം പാകിസ്താനിലെ ഇസ്ലാമബാദില്‍ നിന്നുള്ളതാണ്. സമാ ടിവിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയിലേതാണ് ചിത്രം. ഇസ്ലാമബാദില്‍ തോക്കുപയോഗിച്ച് ആക്രണം നടത്തിയ ഏഴുപേര്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയിലെ ചിത്രമാണിത്. 2019 ഫെബ്രുവരി 23 നാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത് പാകിസ്താനിലെ രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ ആയുധശേഖരം പിടിച്ചതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ജാമിയയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT