Fact Check

Fact Check : അന്ന് ഇന്ദിര പ്രധാനമന്ത്രിയല്ല, യെച്ചൂരിയെ രാജിവെപ്പിച്ചിട്ടില്ല, വായിക്കുന്നത് മാപ്പപേക്ഷയുമല്ല 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡല്‍ഹി പൊലീസിനെയും കൊണ്ട് ജെഎന്‍യുവില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരിയെ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ രാജിവെപ്പിച്ചു. തുടര്‍ന്ന് അവരുടെ സാന്നിധ്യത്തില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് മാപ്പപേക്ഷ വായിപ്പിക്കുകയും ചെയ്തു. ഇതിനെ കമ്മ്യൂണിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന ഇരുമ്പു കൈ എന്ന് വിശേഷിപ്പിക്കാം. ഇന്ദിരയുടെ മുന്നില്‍ അമിത്ഷാ വെറും പുണ്യാളന്‍ ആണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റ് ആണിത്.

ഇന്ദിരാഗാന്ധിക്കും പൊലീസിനും സമീപം നിന്ന് സീതാറാം യെച്ചൂരി എന്തോ നോക്കി വായിക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു കുറിപ്പ്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ് വൈറലാകുന്നത്. ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് അടക്കം ഇത്‌ ട്വീറ്റ് ചെയ്തിരുന്നു. 4700 ലേറെ പേരാണ് ട്വീറ്റ് പങ്കുവെച്ചത്. പതിനായിരത്തോളം ലൈക്കുമുണ്ട്. അന്ന് സീതാറാം യെച്ചൂരിക്ക് ക്രൂരമായി പൊലീസ് മര്‍ദ്ദനമേറ്റെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്ഷേപിക്കുന്ന തരത്തില്‍ രാഷ്ട്രീയ എതിരാളികള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ പ്രചരണം ശക്തമാക്കുകയുമാണ്.

പ്രചരണത്തിന്റെ വാസ്തവം

ട്വീറ്റില്‍ പരാമര്‍ശിക്കുന്നത് പോലെ ചിത്രം 1975 ലേതല്ല. 1977 സെപ്റ്റംബര്‍ 5 ന് പകര്‍ത്തിയതാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയല്ല. ഈ ചിത്രമെടുത്തത് അടിയന്തരാവസ്ഥക്കാലത്തുമല്ല. 1977 ജനുവരിയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട് ഏറെ നാളുകള്‍ക്ക് ശേഷം പകര്‍ത്തിയ ഫോട്ടോയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്ന് പുറത്താവുകയാണുണ്ടായത്. പ്രചരിപ്പിക്കുന്നത് പോലെ സ്ഥലം ജെഎന്‍യു അല്ല. ഇന്ദിരാഗാന്ധിയുടെ വസതിക്ക് മുന്‍പിലാണ്. കൂടാതെ സീതാറാം യെച്ചൂരി വായിക്കുന്നത് മാപ്പപേക്ഷയുമല്ല. നിവേദനമാണ്.

ഈ സംഭവത്തിന് സാക്ഷിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ജോഷി ഇതേക്കുറിച്ച് ആള്‍ട്ട് ന്യൂസിനോട് പ്രതികരിച്ചത് ഇങ്ങനെ. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തില്‍ നിന്ന് പുറത്തായിട്ടും ഇന്ദിരാഗാന്ധി ജെഎന്‍യു വൈസ് ചാന്‍സലറായി തുടര്‍ന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. നിവേദനം എല്‍പ്പിച്ച് പോയ്‌ക്കോളൂ എന്നായിരുന്നു അവരുടെ ജീവനക്കാരില്‍ നിന്ന് ലഭിച്ച അറിയിപ്പ്. എന്നാല്‍ അവരെ നേരില്‍ കാണണമെന്ന് പറഞ്ഞ് സമരക്കാര്‍ നിലയുറപ്പിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ പുറത്ത് കൂടി നില്‍ക്കുന്നത് കണ്ട ഇന്ദിരാഗാന്ധി പുറത്തേക്ക് വന്നു. തുടര്‍ന്ന് അവര്‍ക്ക് മുന്നില്‍ യെച്ചൂരി തങ്ങളുടെ ആവശ്യങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT