Fact Check

Fact Check : അത് വ്യാജം; വെളിച്ചെണ്ണ കൊണ്ട് ഡങ്കിപ്പനി ബാധ തടയാനാവില്ല 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

ശരീരത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഡങ്കിപ്പനി പകരുന്നത് തടയുമെന്ന് ആരോഗ്യ വിദഗ്ധര്‍. കയ്യിലും കാലിലും മുഖത്തും കഴുത്തിലുമെല്ലാം വെളിച്ചെണ്ണ പുരട്ടിയാല്‍ ഡങ്കിപ്പനി പരത്തുന്ന കൊതുകള്‍ കടിക്കുന്നതില്‍ നിന്നും രക്ഷനേടാം. അതിനാല്‍ വെളിച്ചെണ്ണ പുരട്ടി ഡങ്കിപ്പനി തടയാമെന്ന് ഡോ. സുകുമാര്‍ പറയുന്നു. വെളിച്ചെണ്ണ അണുനാശകമാണ്. ഡങ്കി പരത്തുന്ന അണുവിനെ വെളിച്ചെണ്ണയ്ക്ക് നശിപ്പിക്കാനുമാകും. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതാണിത്.

പ്രചരണത്തിന്റെ വാസ്തവം

വെളിച്ചെണ്ണ പുരട്ടുന്നതിലൂടെ ഡങ്കി ബാധ തടയാനാവില്ല. ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതുകൊണ്ട് ഡങ്കി പരത്തുന്ന കൊതുകുളുടെ കടിയേല്‍ക്കുന്നതില്‍ നിന്ന് രക്ഷ നേടാനുമാകില്ല. വ്യാജ പ്രചരണമാണ് ഡോ. സുകുമാര്‍ എന്നയാളുടെ നിര്‍ദേശമെന്ന തരത്തില്‍ പ്രചരിക്കുന്നത്. ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളെ തടയാന്‍ വെളിച്ചെണ്ണയ്ക്ക് സവിശേഷഗുണമുള്ളതായി ഇതുവരെ ഒരു പഠനവും വ്യക്തമാക്കുന്നില്ല. ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് ഡങ്കി പരത്തുന്നത്. ഈ കൊതുകിനെയോ ഡങ്കി വൈറസിനെയോ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയ്ക്കാവില്ല.

ദന്തക്ഷയത്തിന് കാരണമാകുന്ന സ്‌ട്രെപ്‌റ്റോകൊക്കസ് മ്യൂട്ടന്‍സ് ബാക്ടീരിയയെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയ്ക്ക് ഒരു പരിധിവരെ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതിസാരത്തിന് കാരണമാകുന്ന ക്ലോസ്ട്രിഡ്യോഡ്‌സ് ഡിഫിസിലേ എന്ന ബാക്ടീരിയയെ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്ക്ക് ഒരു പരിധി വരെ സാധിക്കുമെന്നും ചില പഠനങ്ങളുണ്ട്. എന്നാല്‍ ഈ രണ്ട് ബാക്ടീരിയകളെയും പൂര്‍ണമായും ഫലപ്രദമായും തടയാനോ ഇവയുണ്ടാക്കുന്ന രോഗങ്ങള്‍ മാറ്റാനോ വെളിച്ചെണ്ണയിലെ ഏതെങ്കിലും ഘടകങ്ങള്‍ കൊണ്ട് സാധിക്കില്ലെന്ന് ഗവേഷണ ഫലങ്ങളില്‍ പറയുന്നുമുണ്ട്. ഇതല്ലാതെ വെളിച്ചെണ്ണ കൊണ്ട്‌ഡങ്കി വൈറസ് അടക്കം ഏതെങ്കിലും അണുക്കളെ പ്രതിരോധിക്കാനാകുമെന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ല. വാസ്തവമിതായിരിക്കെയാണ് ഡങ്കിപ്പനി തടയാന്‍ വെളിച്ചെണ്ണ ഫലപ്രദമാണെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ അരങ്ങേറുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT