തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതോടെ വിവിധ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തലേറുമെന്നാണ് പ്രവചനങ്ങള്‍ അത്രയും. എന്നാല്‍ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത സംബന്ധിച്ച് എല്ലാകാലത്തും ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. പ്രവചനങ്ങള്‍ അപ്പാടെ പാളിയ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.
പ്രവചനം തറപറ്റിയ 2004
ബിജെപി അധികാരത്തിലേറുമെന്നായിരുന്നു 2004 ലെ മുഴുവന്‍ പ്രവചനങ്ങളും. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുപിഎയാണ് ഭരണത്തിലേറിയത്.
ആജ്തക് -ഒആര്‍ജി മാര്‍ഗ്
എന്‍ഡിഎ - 248
യുപിഎ - 190
മറ്റുള്ളവര്‍ - 105
എന്‍ഡിടിവി - എസി നീല്‍സണ്‍
എന്‍ഡിഎ - 230
യുപിഎ - 190
മറ്റുള്ളവര്‍ - 100
സ്റ്റാര്‍ ന്യൂസ്- സി വോട്ടര്‍
എന്‍ഡിഎ - 263
യുപിഎ - 174
മറ്റുള്ളവര്‍ - 86
സീ ന്യൂസ്
എന്‍ഡിഎ - 249
യുപിഎ - 176
മറ്റുള്ളവര്‍ - 117
യഥാര്‍ത്ഥ ഫലം
എന്‍ഡിഎ - 187
യുപിഎ - 219
മറ്റുള്ളവര്‍ - 137
കണക്കുകൂട്ടല്‍ തെറ്റിയ 2009
എന്‍ഡിഎയേക്കാള്‍ നേരിയ മുന്‍തൂക്കമാണ് 2009 ല്‍ യുപിഎയ്ക്ക് പ്രവചിക്കപ്പെട്ടത്. എന്നാല്‍ 100 സീറ്റുകളിലേറെ വ്യത്യാസത്തില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തുടര്‍ച്ച നേടി.
സിഎന്‍എന്‍-ഐബിന്‍-സിഎസ്ഡിഎസ്
എന്‍ഡിഎ - 165
യുപിഎ - 185
മറ്റുള്ളവര്‍ - 155
ഹെഡ്‌ലൈന്‍സ് ടുഡെ
എന്‍ഡിഎ - 180
യുപിഎ - 191
മറ്റുള്ളവര്‍ - 172
ഇന്‍ഡ്യ ടിവി - സി വോട്ടര്‍
എന്‍ഡിഎ - 189
യുപിഎ - 195
മറ്റുള്ളവര്‍ - 159
യഥാര്‍ത്ഥ ഫലം
എന്‍ഡിഎ - 159
യുപിഎ - 261
മറ്റുള്ളവര്‍ - 123
2014 - പ്രവചിച്ചതിനേക്കാള്‍ വലിയ വിജയം
എന്‍ഡിഎ അധികാരത്തിലേറുമെന്നായിരുന്നു 2014 ലെ എക്‌സിറ്റ് പോളുകള്‍. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറുകയാണുണ്ടായത്. ടുഡെയ്‌സ് ചാണക്യ മാത്രമാണ് ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം പ്രവചിച്ചത്. 1984 ന് ശേഷം ഇതാദ്യമായിരുന്നു ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നത്.
ഇന്‍ഡ്യ ടുഡെ- സിസെറോ
എന്‍ഡിഎ - 261
യുപിഎ - 110
മറ്റുള്ളവര്‍ - 150
സിഎന്‍എന്‍ ഐബിന്‍- സിഎസ്ഡിഎസ്
എന്‍ഡിഎ - 270
യുപിഎ - 92
മറ്റുള്ളവര്‍ - 159
ഇന്‍ഡ്യ ടിവി - സി വോട്ടര്‍
എന്‍ഡിഎ - 289
യുപിഎ - 100
മറ്റുള്ളവര്‍ - 153
ന്യൂസ് 24- ചാണക്യ
എന്‍ഡിഎ - 340
യുപിഎ - 70
മറ്റുള്ളവര്‍ - 133
യഥാര്‍ത്ഥ ഫലം
എന്‍ഡിഎ - 336
യുപിഎ - 60
മറ്റുള്ളവര്‍ - 147
കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോളുകള്‍ തെറ്റിയിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2004 ല്‍ പൂര്‍ണ്ണ പരാജയമായിരുന്നെങ്കില്‍ 2009 ല്‍ പകുതിപോലും ശരിയായില്ല. 2014 ല്‍ രാഷ്ട്രീയ ട്രെന്‍ഡ് പ്രവചിക്കാനായെങ്കിലും യഥാര്‍ത്ഥ ഫലമെന്തായിരിക്കുമെന്നത് കൃത്യമായി പ്രതിഫലിപ്പിക്കാനുമായില്ല.