ദ ക്യു മാസ്റ്റര്‍ സ്‌ട്രോക്ക് അഭിമുഖ പരമ്പരയില്‍ സംവിധായകന്‍ സിബി മലയില്‍ നവോദയയുടെ ബാനറില്‍ 'മലബാര്‍ കലാപം' എന്ന പേരില്‍ സിനിമ ആലോചിച്ചിരുന്ന കാര്യം പറഞ്ഞിരുന്നു. സിബി മലയില്‍ 1921നെക്കുറിച്ചുള്ള സിനിമ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നുവെന്ന രീതിയില്‍ മാസ്റ്റര്‍ സ്‌ട്രോക്ക് അഭിമുഖ ശകലം സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 1978ല്‍ മലയാളത്തിലെ മുന്‍നിര ബാനര്‍ ആയ നവോദയയും മാസ്റ്റര്‍ ഫിലിംമേക്കര്‍മാരില്‍ ഒരാളായ ജിജോ ആ പ്രൊജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ചും സിബി മലയില്‍ ദ ക്യു'വിനോട് സംസാരിക്കുന്നു. വാരിയംകുന്നന്‍ എന്ന സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ അതിനെ എതിര്‍ക്കുന്നത് ശുദ്ധമണ്ടത്തരമാണെന്നും സിബി മലയില്‍. വാരിയംകുന്നന്‍ എന്ന ആഷിക് അബു ചിത്രം പുറത്തിറങ്ങേണ്ടത് തന്നെയാണെന്നും സിബി മലയില്‍.
1978ലെ ജിജോയുടെ 'മാപ്പിളലഹള'
ചരിത്ര സിനിമകള്‍ എല്ലാ കാലത്തും വിവാദങ്ങളിലൂടെ സഞ്ചരിക്കപ്പെടാന്‍ വിധിക്കപ്പെട്ടവയാണ്. ഒരു ചരിത്ര കഥ സിനിമയാക്കാന്‍ ആലോചിക്കുന്നത് മുതല്‍ അത് തിയേറ്ററിലെത്തുന്നത് വരെ വിവാദങ്ങള്‍ പിന്നാലെ കൂടും. ആ സിനിമ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് പോലും നോക്കാതെയായിരിക്കും ചിലര്‍ പ്രതിഷേധിക്കുന്നത്. ആഷിക് അബു ചെയ്യാനിരിക്കുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.
സിനിമാ മോഹവുമായി ഞാന്‍ നവോദയയില്‍ അപ്രന്റിസ് ആയി വര്‍ക്ക് ചെയ്യുന്ന സമയത്താണ് 1921 എന്ന സിനിമയുടെ ആലോചനകള്‍ അവിടെ നടക്കുന്നത്. ജിജോ എന്റെ സ്‌കൂളില്‍ സീനിയര്‍ ആയിരുന്നു. നവോദയ മലബാര്‍ കലാപത്തെക്കുറിച്ചുള്ള സിനിമ ആലോചിക്കുന്ന സമയത്താണ് ടീമിലേക്ക് ആളെ ആവശ്യമുണ്ടെന്ന് അറിഞ്ഞാണ് ഞാന്‍ നവോദയയുടെ ഭാഗമാകുന്നത്. നവോദയയ്ക്ക് ഒപ്പമുള്ള എന്റെ ആദ്യ പ്രൊജക്റ്റും ആയിരുന്നു ഇത്.
ജിജോയും ഞാനും ആയിരുന്നു അന്ന് ഈ സിനിമയുടെ ആലോചനാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍. എനിക്ക് സംവിധാനം പോയിട്ട് സിനിമയെകുറിച്ച് പോലും അറിഞ്ഞു വരുന്ന കാലവും പ്രായവും ആയിരുന്നു. ശൈശവദശയില്‍ ആയിരുന്നു എന്നു പറയാം. ആദ്യം തന്നെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങളാണ് എനിക്ക് വായിക്കാന്‍ തന്നത്. അതിനു ശേഷം ഞാനും ജിജോയും കൂടി കോഴിക്കോടും കലാപം നടന്ന സ്ഥലങ്ങളിലും പോയി മാപ്പിള ലഹളയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരേയും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരേയും കണ്ട് ഇന്റര്‍വ്യൂ എടുക്കുകയും പ്രൊജക്റ്റ് ആയി നവോദയയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു.
മാപ്പിള ലഹളയും നസ്രാണി ബന്ധവും
ഏത് ചരിത്ര സിനിമയുടെ പിന്നിലും ഉണ്ടാകും വലിയൊരു വിവാദം. എതിര്‍ക്കാനും പ്രതിഷേധിക്കാനുമായി ചിലരുമുണ്ടാകും. എന്നെ ഏല്‍പ്പിച്ച ജോലി ഒരു സിനിമയ്ക്കുള്ള വിശദാംശങ്ങള്‍ ശേഖരിക്കല്‍ ആയിരുന്നു, ഞാന്‍ അത് ചെയ്തു. പിന്നീട് സിനിമ ചെയ്യുന്നില്ല എന്ന വാര്‍ത്തയാണ് നവോദയില്‍ നിന്ന് ഞാന്‍ കേട്ടത്. അന്ന് ചന്ദ്രിക പത്രത്തില്‍ അച്ചടിച്ചു വന്ന ഒരു വാര്‍ത്തയാണ് ആ സിനിമ നടക്കാതെ പോയതിന് പിന്നിലെ കാരണമായി പറഞ്ഞിരുന്നത്.
ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെട്ട മാപ്പിള ലഹള ഒരു നസ്രാണി സിനിമയാക്കിയാല്‍ ശരിയാവില്ല എന്നായിരുന്നു ചന്ദ്രിക പത്രത്തില്‍ വന്ന വാദമെന്ന് അറിഞ്ഞു. അത് വലിയ വാര്‍ത്തയും വിവാദവും ഒക്കെയായി. റിസ്‌ക് എടുത്ത് പണം മുടക്കി സിനിമ പിടിച്ചിട്ട് ഒടുവില്‍ നഷ്ടം മാത്രം ഉണ്ടാകുമോ എന്ന ഭയം ആണ് നവോദയ അപ്പച്ചനെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്.
വാരിയംകുന്നന്‍ വരട്ടെ
ചരിത്രം സംഭവിച്ചുകഴിഞ്ഞതാണ്. അത് ആര്‍ക്കും മാറ്റി എഴുതാന്‍ പറ്റില്ല. സംവിധായകന്‍ ഒരു ചരിത്ര സംഭവത്തെ ഏതു രീതിയില്‍ കാണുന്നുവെന്നും അത് എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്നും മാത്രമേ നോക്കേണ്ടതുള്ളൂ. ആദ്യം സിനിമ ഇറങ്ങട്ടെ. അത് കണ്ടു കഴിഞ്ഞു പോരെ പ്രതിഷേധവും വിവാദവും. അല്ലാതെ ആലോചനയില്‍ തന്നെ അത് നുള്ളി എറിയാന്‍ എന്തിനാണ് തിടുക്കം. സിബി മലയില്‍ ചോദിക്കുന്നു.
മലബാര്‍ കലാപം മുസ്ലിം സമുദായത്തില്‍പെട്ടവര്‍ ഉള്‍പ്പെട്ട ചരിത്രം ആയതുകൊണ്ടാവാം അതിനെതിരെ പ്രതിഷേധം കൂടുതല്‍. വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിട്ടേയുള്ളൂ. അടുത്ത കൊല്ലം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അതിനുമുമ്പേ എന്തിനാണ് ഈ പ്രതിഷേധവും വാക് പോരും.
വാരിയംകുന്നന്‍ എന്ന നായകന്‍ മുസ്ലിം ആയതുകൊണ്ടാണോ അതിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്?. അങ്ങനെ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തി കൊണ്ടോ, ഒരുകൂട്ടം ആളുകളുടെ ഒപ്പം നിന്നു കൊണ്ടോ നമുക്ക് ചരിത്രം പറയാന്‍ പറ്റില്ല. അങ്ങനെ ഒരു ചരിത്രവും പിറന്നിട്ടുമില്ല. ഈ ചിത്രം ഹിന്ദുവിരുദ്ധം ആയിരിക്കും എന്ന മുന്‍വിധി എങ്ങനെയാണ് ഉണ്ടാവന്നത്. സിനിമയോ തിരക്കഥയോ കാണാതെ ഇത്തരത്തില്‍ അഭിപ്രായം പറയാന്‍ പറ്റുമോ. ചിത്രം ഇറങ്ങുന്നതിനു മുമ്പേയുള്ള ഈ പ്രഹസനം വെറും വിവാദം സൃഷ്ടിക്കല്‍ മാത്രമാണ്. ചിലരുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാത്രം നോക്കി സിനിമ പിടിക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ നാട്ടില്‍ അങ്ങനെ നടക്കില്ല. സിനിമകള്‍ വരും. ചരിത്രം പറയേണ്ടതാണെങ്കില്‍ അത് പറയുക തന്നെ വേണമെന്നും സിബി മലയില്‍.
നായകന്‍ മുസ്ലിം ആയതാണോ എതിര്‍പ്പ്?, ചരിത്രത്തെ തടയാനാകില്ലെന്ന് സിബി മലയില്‍
വാരിയംകുന്നന്‍ എന്ന സിനിമ പുറത്തിറങ്ങുംമുമ്പ് എതിര്‍ക്കുന്നത് മണ്ടത്തരമാണെന്ന് സംവിധായകന്‍ സിബി മലയില്‍. ചരിത്രം സംഭവിച്ചുകഴിഞ്ഞതാണ്. അത് ആര്‍ക്കും മാറ്റി എഴുതാന്‍ പറ്റില്ല. സംവിധായകന്‍ ഒരു ചരിത്ര സംഭവത്തെ ഏതു രീതിയില്‍ കാണുന്നുവെന്നും അത് എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്നും മാത്രമേ നോക്കേണ്ടതുള്ളൂ. ആദ്യം സിനിമ ഇറങ്ങട്ടെ. അത് കണ്ടു കഴിഞ്ഞു പോരെ പ്രതിഷേധവും വിവാദവും. അല്ലാതെ ആലോചനയില്‍ തന്നെ അത് നുള്ളി എറിയാന്‍ എന്തിനാണ് തിടുക്കം. സിബി മലയില്‍ ദ ക്യു' അഭിമുഖത്തില്‍ പറഞ്ഞു.
മലബാര്‍ കലാപം മുസ്ലിം സമുദായത്തില്‍പെട്ടവര്‍ ഉള്‍പ്പെട്ട ചരിത്രം ആയതുകൊണ്ടാവാം അതിനെതിരെ പ്രതിഷേധം കൂടുതല്‍. വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിട്ടേയുള്ളൂ. അടുത്ത കൊല്ലം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അതിനുമുമ്പേ എന്തിനാണ് ഈ പ്രതിഷേധവും വാക് പോരും.
ഈ ചിത്രം ഹിന്ദുവിരുദ്ധം ആയിരിക്കും എന്ന മുന്‍വിധി എങ്ങനെയാണ് ഉണ്ടാവന്നത്. സിനിമയോ തിരക്കഥയോ കാണാതെ ഇത്തരത്തില്‍ അഭിപ്രായം പറയാന്‍ പറ്റുമോ. ചിത്രം ഇറങ്ങുന്നതിനു മുമ്പേയുള്ള ഈ പ്രഹസനം വെറും വിവാദം സൃഷ്ടിക്കല്‍ മാത്രമാണ്. ചിലരുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാത്രം നോക്കി സിനിമ പിടിക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ നാട്ടില്‍ അങ്ങനെ നടക്കില്ല. സിനിമകള്‍ വരും. ചരിത്രം പറയേണ്ടതാണെങ്കില്‍ അത് പറയുക തന്നെ വേണമെന്നും സിബി മലയില്‍.