ജനാധിപത്യവിശ്വാസികള്‍ ശക്തിയായി പ്രതിഷേധിക്കേണ്ട സാഹചര്യമാണ് ഇത്. മണിക്കൂറുകള്‍ക്ക് മുമ്പ് വരെ നാട്ടില്‍ സജീവമായിരുന്ന ഒരു മാധ്യമസ്ഥാപനം പ്രവർത്തനം നിർത്താൻ ഉത്തരവ് വന്നിരിക്കുന്നു. എന്താണതിന് കാരണം എന്ന് അറിയേണ്ടതുണ്ട്.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മീഡിയാവണ്‍. തങ്ങളുടെ രാഷ്ട്രീയം ഇന്നതാണ് എന്ന് ഒളിച്ച് നടക്കുന്ന മാനേജ്‌മെന്റ് അല്ല അവരുടേത്. അവരോട് വിയോജിക്കാനും എതിര്‍ക്കാനും ഉള്ള സ്വാതന്ത്ര്യം ആര്‍ക്കും ഉണ്ടല്ലോ.
ഭരണകൂടം ഇടപെട്ട് മാധ്യമസ്ഥാപനങ്ങളെ പൂട്ടുന്നത് പ്രാഥമികനോട്ടത്തില്‍ തന്നെ കുറ്റകരമാണ്.മാധ്യമസ്വാതന്ത്ര്യം , ഏത് നിലയ്ക്കാണെങ്കിലും , തടയുന്നത് ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന കാര്യമാണ്. പൗരനെന്ന നിലയ്ക്കും മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്കും ഇതില്‍ പ്രതിഷേധം അറിയിക്കുന്നു. മീഡിയാവണ്ണിലെ സഹ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കുന്നു.