Debate

സ്‌കൂളില്‍ പോലും സാര്‍, മാഡം വിളി വേണ്ടാത്ത ഫിന്‍ലന്‍ഡ്, വിവേചനപരമായ പെരുമാറ്റം ഒരു കുറ്റകൃത്യമാണ് ഇവിടെ

സര്‍ക്കാര്‍ സേവനത്തിനായി സമീപിക്കുന്നവര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍/ മാഡം വിളികളോടെ അഭിസംബോധന ചെയ്യണോ എന്ന കാര്യത്തില്‍ കേരളത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ കേരളത്തിലും ഒമാനിലും മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള എം.കെ സന്തോഷ് തന്റെ ഫിന്‍ലണ്ട് ജീവിതത്തിലെ അനുഭവം എഴുതുന്നു

സര്‍ക്കാര്‍ ജീവനക്കാരെ പൊതുജനം 'സാര്‍' എന്നും 'മാഡം' എന്നും വിളിക്കുന്നതിനെപ്പറ്റി ചര്‍ച്ച പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകരല്ലേ, അവര്‍ പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് ലഭിക്കുന്ന ശമ്പളം പറ്റുന്നവരല്ലേ, അപ്പോള്‍ അവര്‍ സേവനം തേടി വരുന്ന പൊതുജനത്തെയല്ലേ സാര്‍ എന്നും മാഡം എന്നും വിളിക്കേണ്ടത് എന്നതാണ് ഇതിനൊപ്പം ഉന്നയിക്കപ്പെടുന്ന ചോദ്യം.

ഫിന്‍ലന്‍ഡിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എന്റെ മകള്‍ അവളുടെ പ്രിയപ്പെട്ട അധ്യാപകരെ ഇവാസ്റ്റീന, അന്നെ, കെല്‍വി, ജോര്‍ജ് എന്നിങ്ങനെ പേര് വിളിച്ചു അഭിസംബോധന ചെയ്യുന്നത് ഞാന്‍ ആദ്യമൊക്കെ വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. തങ്ങള്‍ക്ക് അറിയാത്ത സ്വീകര്‍ത്താവിനെ അഭിസംബോധന ചെയ്യാനുള്ള 'ഡിയര്‍ സാര്‍' എന്ന പ്രയോഗം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് ക്ളാസില്‍ പഠിച്ച ഓര്‍മ മാത്രമേ ഫിന്‍ലാന്‍ഡുകാര്‍ക്കുളളൂ. ഫിന്‍ലന്‍ഡുകാര്‍ അതിനു പകരം പ്രിയപ്പെട്ട മിസ്റ്റര്‍ (കുടുംബപ്പേര്) എന്ന രീതിയില്‍ എഴുതും. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉദ്യോഗസ്ഥരെയും അധ്യാപകരെയുമൊക്കെ Hei ഉപയോഗിച്ചാണ് (ഇംഗ്ലീഷിലെ Hi എന്നതിനെ സമാനമായ പദം) ഫിന്‍ലന്‍ഡുകാര്‍ അഭിസംബോധന ചെയ്യുന്നത്. പബ്ലിക് ബസ്സില്‍ കയറുമ്പോള്‍ ഡ്രൈവറെ യാത്രക്കാര്‍ hei എന്ന് അഭിസംബോധന ചെയ്യും. സ്വന്തം അധ്യാപകരെ Hei Evastena, Hei Kelvi എന്നൊക്കെയാണ് എന്റെ മകള്‍ വിളിച്ചിരുന്നത്.

എന്റെ കുടുംബം ആറുവര്‍ഷം ജീവിച്ച ഫിന്‍ലന്‍ഡ് എന്ന രാജ്യത്തെ കഥ പറഞ്ഞുകൊണ്ട് സാര്‍/മാഡം വിളിപുരാണം തുടങ്ങാം. 2011 ല്‍ ഞങ്ങള്‍ ഫിന്‍ലന്‍ഡില്‍ കാലുകുത്തിയ ദിവസം, എയര്‍പോര്‍ട്ടില്‍ സ്വന്തം കാറുമായി വന്ന് 20 കിലോമീറ്റര്‍ അകലെ അദ്ദേഹം തന്നെ ഏര്‍പ്പാടാക്കിയ താമസസ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോയത് ഭാര്യയുടെ ഡോക്ടറല്‍ ഗൈഡും പ്രൊഫസറുമായ കലെര്‍വോ ഹില്‍തുനന്‍ എന്ന മഹാനായ മനുഷ്യനാണ്. നേരില്‍ കണ്ട ഉടനെ ഞാനും ഭാര്യയും അദ്ദേഹത്തെ സാര്‍ എന്ന് ബഹുമാനത്തോടെ അഭിസംബോധന ചെയ്തുതുടങ്ങി. തുടക്കത്തില്‍ തന്നെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്ക് അത് എളുപ്പമല്ലെന്നറിയാം; എന്നെ കലെര്‍വോ എന്ന് വിളിച്ചാല്‍ മതി. പ്രൊഫസര്‍ എന്നോ സാര്‍ എന്നോ വിളിക്കരുത്. ഇവിടെ അത്തരം രീതികള്‍ പ്രയോഗത്തിലില്ല'. അന്നുതൊട്ട് ഇന്നുവരെ അദ്ദേഹത്തെ ഞാനും ഭാര്യയും എന്റെ മകളും കലെര്‍വോ എന്നാണ് വിളിക്കുന്നത്. എന്റെ മകള്‍ക്ക് അന്ന് ആറു വയസ് മാത്രമാണ് പ്രായം; പ്രൊഫസര്‍ക്ക് അറുപതിലേറെയും. എല്ലാ പ്രൊഫസര്‍മാരെയും മുതിര്‍ന്ന ഗവേഷകരെയുമൊക്കെ വിദ്യാര്‍ത്ഥികള്‍ പേര് വിളിച്ചാണ് ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ സംബോധന ചെയ്യുന്നത്. അപ്പോള്‍ പിന്നെ അവിടങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യം പറയേണ്ടതില്ലല്ലോ.

പാലക്കാട് മാത്തൂര്‍ പഞ്ചായത്തില്‍ സര്‍, മാഡം വിളികള്‍ വേണ്ടെന്ന അറിയിപ്പ്
എന്നെ കലെര്‍വോ എന്ന് വിളിച്ചാല്‍ മതി. പ്രൊഫസര്‍ എന്നോ സാര്‍ എന്നോ വിളിക്കരുത്. ഇവിടെ അത്തരം രീതികള്‍ പ്രയോഗത്തിലില്ല'. അന്നുതൊട്ട് ഇന്നുവരെ അദ്ദേഹത്തെ ഞാനും ഭാര്യയും എന്റെ മകളും കലെര്‍വോ എന്നാണ് വിളിക്കുന്നത്. എന്റെ മകള്‍ക്ക് അന്ന് ആറു വയസ് മാത്രമാണ് പ്രായം; പ്രൊഫസര്‍ക്ക് അറുപതിലേറെയും. എല്ലാ പ്രൊഫസര്‍മാരെയും മുതിര്‍ന്ന ഗവേഷകരെയുമൊക്കെ വിദ്യാര്‍ത്ഥികള്‍ പേര് വിളിച്ചാണ് ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ സംബോധന ചെയ്യുന്നത്.

ഫിന്‍ലന്‍ഡിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എന്റെ മകള്‍ അവളുടെ പ്രിയപ്പെട്ട അധ്യാപകരെ ഇവാസ്റ്റീന, അന്നെ, കെല്‍വി, ജോര്‍ജ് എന്നിങ്ങനെ പേര് വിളിച്ചു അഭിസംബോധന ചെയ്യുന്നത് ഞാന്‍ ആദ്യമൊക്കെ വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. തങ്ങള്‍ക്ക് അറിയാത്ത സ്വീകര്‍ത്താവിനെ അഭിസംബോധന ചെയ്യാനുള്ള 'ഡിയര്‍ സാര്‍' എന്ന പ്രയോഗം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് ക്ളാസില്‍ പഠിച്ച ഓര്‍മ മാത്രമേ ഫിന്‍ലാന്‍ഡുകാര്‍ക്കുളളൂ. ഫിന്‍ലന്‍ഡുകാര്‍ അതിനു പകരം പ്രിയപ്പെട്ട മിസ്റ്റര്‍ (കുടുംബപ്പേര്) എന്ന രീതിയില്‍ എഴുതും. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉദ്യോഗസ്ഥരെയും അധ്യാപകരെയുമൊക്കെ Hei ഉപയോഗിച്ചാണ് (ഇംഗ്ലീഷിലെ Hi എന്നതിനെ സമാനമായ പദം) ഫിന്‍ലന്‍ഡുകാര്‍ അഭിസംബോധന ചെയ്യുന്നത്. പബ്ലിക് ബസ്സില്‍ കയറുമ്പോള്‍ ഡ്രൈവറെ യാത്രക്കാര്‍ hei എന്ന് അഭിസംബോധന ചെയ്യും. സ്വന്തം അധ്യാപകരെ Hei Evastena, Hei Kelvi എന്നൊക്കെയാണ് എന്റെ മകള്‍ വിളിച്ചിരുന്നത്.

സാര്‍ എന്ന ഇംഗ്ലീഷ് എന്ന പദത്തിന് സമാനമായ വാക്ക് ഇല്ലാത്ത ഒട്ടേറെ ഭാഷകളില്‍ ഒന്നാണ് ഫിന്നിഷ്. മലയാളത്തിലും സാറിനോ മാഡത്തിനോ തത്തുല്യമായ പദങ്ങള്‍ ഇല്ല എന്നത് ഇവിടെ ഓര്‍ക്കണം. ഫിന്‍ലന്‍ഡില്‍ വ്യക്തികള്‍ എത്ര ഉന്നതരായാലും സാര്‍ എന്നോ മാഡം എന്നോ ചേര്‍ത്ത് പറയാറില്ല, വിളിക്കാറുമില്ല. മിലിറ്ററി ഓഫിസര്‍മാരെ ഔദ്യോഗികമായി അഭിസംബോധന ചെയ്യുമ്പോള്‍ അവരുടെ റാങ്ക് പേരിനു മുന്നില്‍ ചേര്‍ക്കും . ഒരു സാധാരണ പൗരനെ അഭിസംബോധന ചെയ്യുന്ന കത്തില്‍ സാര്‍ എന്ന വാക്കുണ്ടെങ്കില്‍ ഫിന്നിഷില്‍ ആ പദം തന്നെ ഒഴിവാക്കിക്കളയാറാണ് പതിവ്. ഫിന്നിഷ് നിയമം അനുസരിച്ച് എല്ലാവരെയും ഒരേ പോലെ പരിഗണിക്കണം. വര്‍ഗം, മതം, ലിംഗം, പ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള മുന്‍വിധികള്‍ വച്ചുകൊണ്ടുള്ള വിവേചനപരമായ പെരുമാറ്റം ഒരു കുറ്റകൃത്യമാണ് അവിടെ. 'സാര്‍' അല്ലെങ്കില്‍ 'മാഡം' എന്ന വിളിയില്‍ തന്നെ ഒരു തരം വിവേചനം നിഴലിക്കുന്നതിനാലാവാം ഫിന്‍ലന്‍ഡുകാര്‍ അത്തരം വാക്കുകള്‍ പ്രോത്സാഹിപ്പിക്കാത്തത്.

ഞാന്‍ ഇതുവരെ രണ്ടു വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഒമാനിലും ഇംഗ്ലണ്ടിലും. ഈ രണ്ടിടങ്ങളിലും ജോലിസ്ഥലങ്ങളില്‍ അധികാരക്രമം നോക്കാതെ ആളുകള്‍ പേര് വിളിച്ചാണ് സംബോധന ചെയ്യുന്നത്. അറബി വംശജരായ എന്റെ മേലുദ്യോഗസ്ഥരെ ഞാന്‍ എല്ലായ്പോഴും പേരുമാത്രമാണ് വിളിച്ചിരുന്നത്. ഇംഗ്ലണ്ടിലും മാനേജര്‍മാരെ (എത്ര വലിയ മാനേജര്‍ ആയാലും) പേര് മാത്രമാണ് വിളിക്കുന്നത്. അപ്പോള്‍ പിന്നെ പൊതുജങ്ങളുടെയും ഉപഭോക്താക്കളുടെയും കാര്യം പറയേണ്ടതില്ല.

ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മേലധികാരി ആകാന്‍ പറ്റില്ലെന്ന് തീരുമാനിച്ച ബ്രിട്ടീഷുകാര്‍ ''സാര്‍, മാഡം'' വിളി സമ്പ്രദായം ഇവിടെ നടപ്പിലാക്കി. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ ഈ രീതി പിന്തുടരുന്നു.

നടപ്പുകാലഘട്ടത്തില്‍ ആരും ആരെയും സാര്‍ എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ല എന്നതാണ് പരമാര്‍ത്ഥം. 'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്നാണല്ലോ കേരളീയര്‍ കാലങ്ങളായി പാടിനടക്കുന്നത്. അപ്പോള്‍ അന്നും ഇന്നും എന്നും മനുഷ്യര്‍ എല്ലാരും ഒന്നുപോലെയാണ്. ഒരാളും മറ്റൊരാളേക്കാള്‍ ഉയരത്തിലോ താഴ്മയിലോ അല്ല. എല്ലാവരും സമന്മാര്‍. ഏതെങ്കിലും ഒരു മൃഗം (ഉദാഹരണത്തിന് പശു) മറ്റൊന്നിനെ സാറേ എന്നോ മാഡം എന്നോ വിളിക്കാറുണ്ടോ (മനസ്സില്‍ പോലും)? ഇല്ല, കാരണം അവരെല്ലാവരും ഒരേ സ്റ്റെയ്റ്റര്‍ അല്ലെങ്കില്‍ ഔന്നത്യം പേറുന്നവരാണ് എന്ന പ്രകൃതിനിയമം അവര്‍ അറിയാതെയെങ്കിലും നിറവേറ്റുന്നു. ഭൂമിയിലെ ചില കോണുകളിലുള്ള മനുഷ്യര്‍ മാത്രമാണ് മാത്രമാണ് ജാതി, മതം, നിറം, അധികാരം, സാമ്പത്തികസ്ഥിതി തുടങ്ങിയ യാതൊരു സാംഗത്യവുമില്ലാത്ത മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ആളുകളെ തരം തിരിച്ച് സാര്‍, മാഡം, അങ്ങുന്ന്, തമ്പുരാന്‍, തിരുവുള്ളം തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പേരോ ഔദ്യോഗിക പദവിയോ (ഉദാഹരണത്തിന് ഡയറക്ടര്‍, മാനേജര്‍, സൂപ്രണ്ട് എന്നിങ്ങനെ) ഉപയോഗിച്ച് തന്നെ വേണം പൊതുജനം അഭിസംബോധന ചെയ്യേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സിക്കുന്ന ഡോക്ടറെ നമ്മളില്‍ പലരും ഡോക്ടര്‍ എന്ന് തന്നെയാണ് വിളിച്ച് ശീലിച്ചിട്ടുള്ളത്. നേഴ്സിനെ നമ്മള്‍ സ്നേഹത്തോടെ സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്, അല്ലാതെ മാഡം എന്നല്ല. സര്‍ക്കാര്‍ ആസ്പത്രിയിലെ നേഴ്സുമാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ലേ. (സാര്‍ ,മാഡം ന്യായവാദം ഉപയോഗിക്കുമ്പള്‍ അവര്‍ക്കും മാഡം എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയില്ലേ?)

കെ എസ് ആര്‍ ടി സി ബസിലെ ജീവനക്കാരെ നമ്മള്‍ പൊതുവെ സാര്‍ എന്നോ മാഡം എന്നോ വിളിക്കാറില്ല. എന്നാല്‍ കെ എസ് ആര്‍ ടി സി ഓഫീസില്‍ പൊതുജനം എത്തിയാല്‍ ജീവനക്കാര്‍ സാറും മാഡവും ആയി മാറും. ഇനി സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ മുഴുവന്‍ സാറും മാഡവും ആകുമെന്ന ന്യായം ഉന്നയിക്കുമ്പോള്‍ കെ എസ് ആര്‍ ടി സി ബസിലെ ജീവനക്കാരെയും നമ്മള്‍ സാര്‍ എന്നും മാഡം എന്നും വിളിക്കണം. എന്നാല്‍ ഇതേ ജോലി ചെയ്യുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാര്‍ ഈ ഗണത്തില്‍ പെടുകയില്ലതാനും! ബാങ്ക് പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാനേജര്‍, ഓഫീസര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് അല്ലെങ്കില്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നതാണ് ആധുനികകാലത്തിന് ചേര്‍ന്നത് എന്നും എനിക്കഭിപ്രായമുണ്ട്. ഉപഭോക്താവിന് രാജാവ് (customer is king) എന്ന ആപ്തവാക്യം ബാങ്ക് ജീവനക്കാര്‍ ഓര്‍ത്താല്‍ ഇടപാടുകാര്‍ തങ്ങളെ സാര്‍, മാഡം എന്നിങ്ങനെ വിളിക്കുന്നതില്‍ കഴമ്പില്ല എന്ന് മനസ്സിലാകും.

സാര്‍ എന്ന ഇംഗ്ലീഷ് എന്ന പദത്തിന് സമാനമായ വാക്ക് ഇല്ലാത്ത ഒട്ടേറെ ഭാഷകളില്‍ ഒന്നാണ് ഫിന്നിഷ്. മലയാളത്തിലും സാറിനോ മാഡത്തിനോ തത്തുല്യമായ പദങ്ങള്‍ ഇല്ല എന്നത് ഇവിടെ ഓര്‍ക്കണം. ഫിന്‍ലന്‍ഡില്‍ വ്യക്തികള്‍ എത്ര ഉന്നതരായാലും സാര്‍ എന്നോ മാഡം എന്നോ ചേര്‍ത്ത് പറയാറില്ല, വിളിക്കാറുമില്ല.

ഇനി അധ്യാപനം ഒരു പവിത്രമായ ജോലിയാണ്. അവരെ വിദ്യാര്‍ത്ഥികള്‍ ബഹുമാനിക്കണം. ബഹുമാനം സൂചിപ്പിക്കാന്‍ അവരെ സാര്‍, മാഡം എന്ന് വിളിക്കണമെന്ന് അഭിപ്രായമുള്ളവരോട് ഒരു കാര്യം: അധ്യാപനം മറ്റേതു തൊഴിലും പോലെ പ്രതിഫലം വാങ്ങി ചെയ്യുന്ന ഒരു ജോലിയാണ്. വിദ്യാര്‍ത്ഥികള്‍ അവരെ പേര് വിളിച്ചു സംബോധന ചെയ്യുന്നതില്‍ ഒരു തെറ്റും കാണേണ്ടതില്ല. ഉദാഹരണത്തിന് ഏതെങ്കിലും കല്പണിക്കാരനോ മരപ്പണിക്കാരനോ അവരുടെ ശിഷ്യന്മാരെ അനൗപചാരിക്കാമായി തൊഴില്‍ പഠിപ്പിക്കുമ്പോള്‍ ശിഷ്യര്‍ അവരെ വിളിക്കുന്നത് സാര്‍ എന്നാണോ? പരമാവധി 'ചേട്ടാ' അല്ലെങ്കില്‍ സ്നേഹത്തോടെ 'ആശാനേ' എന്ന് വിളിക്കും. എന്നാല്‍ ഇതേ തൊഴില്‍ അല്ലെങ്കില്‍ അനുബന്ധ തൊഴില്‍ ഒരു ടെക്നിക്കല്‍ ട്രെയിനിങ് സ്ഥാപനത്തില്‍ നിന്നും പരിശീലിക്കുമ്പോള്‍ പരിശീലക/ന്‍ മാഡം അല്ലെങ്കില്‍ സാര്‍ ആയി മാറുന്നു. എന്തൊരു വൈപരീത്യം!

ഇനി എന്റെ ഒരു വിലയിരുത്തല്‍: സാര്‍, മാഡം വിളിയൊക്കെ ഫ്യൂഡല്‍ കാലഘത്തിന്റെ അവശിഷ്ടങ്ങളാണ്. ഇന്ത്യക്കാര്‍ പുലര്‍ത്തിയിരുന്ന ഫ്യൂഡല്‍ ചിന്താഗതിയെ ഇവിടം ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചതിന്റെ ഉല്‍പ്പന്നമാണ് സര്‍ക്കാര്‍ ഓഫിസുകളിലെ ''സാര്‍, മാഡം'' വിളികള്‍. ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മേലധികാരി ആകാന്‍ പറ്റില്ലെന്ന് തീരുമാനിച്ച ബ്രിട്ടീഷുകാര്‍ ''സാര്‍, മാഡം'' വിളി സമ്പ്രദായം ഇവിടെ നടപ്പിലാക്കി. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ ഈ രീതി പിന്തുടരുന്നു. രാജഭരണം അല്ലെങ്കില്‍ സാമ്രാജ്യത്വം ഇല്ലാതായപ്പോള്‍ തന്നെ വലിച്ചെറിയേണ്ടുന്ന സംജ്ഞകളാണ് ഇവയൊക്കെ. അധികാരമെന്ന വിനോദം ആസ്വദിക്കുന്നവര്‍ സാര്‍, മാഡം വിളി ഇഷ്ടപ്പെടും. പഴയകാലത്ത് തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന പ്രതിഫലമായും ചിലര്‍ സാര്‍ അല്ലെങ്കില്‍ മാഡം വിളി ആസ്വദിക്കാറുണ്ട്. ഇവരില്‍ പലരും മാമൂല്‍പ്രിയരും യാഥാസ്ഥിതികചിന്ത പുലര്‍ത്തുന്നവരുമാണ്.

ഇനി, സാര്‍ എന്ന് ഒരാള്‍ മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കപ്പെടുന്നവന്റെ അധികാരത്തെ അല്ലെങ്കില്‍ സ്ഥാനത്തെ മാത്രമാണ് വിളിക്കുന്നയാള്‍ ബഹുമാനിക്കുന്നത്. പലപ്പോഴും മനസ്സില്‍ ബഹുമാനം ഇല്ലെങ്കില്‍ പോലും ഒരാളെ സാര്‍ എന്ന് വിളിക്കേണ്ടുന്ന ഗതികേടുമുണ്ട്. സാര്‍ ഇല്ലെങ്കില്‍ മാഡം വിളി ഇഷ്ടപ്പെടാത്ത ഒരു വ്യക്തി തന്റെ സ്ഥാപനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കണം. യാഥാര്‍ത്ഥബഹുമാനം സ്ഥാനങ്ങള്‍ക്കും അധികാരത്തിനും ഒക്കെ അപ്പുറത്ത് ഒരാള്‍ സ്വയം ആര്‍ജിക്കുന്നതാണ്. തുല്യ അവസരങ്ങളിലും കഴിവിനനുസരിച്ച് അണികള് തിരഞ്ഞെടുക്കപ്പെടുന്ന അധികാര വ്യവസ്ഥയിലും വിശ്വസിക്കുന്നവര്‍ പൊതുവെ സാര്‍, മാഡം വിളി ഇഷ്ടപ്പടാറില്ല. കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതിന്റെ ഭാഗമായി എല്ലാവരെയും തുല്യരായി കാണാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സാര്‍, മാഡം വിളികള്‍ ഒഴിവാക്കുന്നത് അതിലേക്കുള്ള ചവിട്ടുപടിയാകട്ടെ.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT