'ഞങ്ങള്‍ക്ക് പിന്നാലെ നിരവധി പേര്‍ അവരുടെ സത്വം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നുണ്ട്. അതൊരു വലിയ മാറ്റമാണ്. ആ മാറ്റം ഹോമോഫോബിക് ആയിട്ടുള്ള ആളുകള്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് വാസ്തവം', ദ ക്യു അഭിമുഖത്തില്‍ സോനുവും നികേഷും
ലൈംഗിക ന്യൂനപക്ഷങ്ങളെ കൂടി സമൂഹം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് സ്വവര്‍ഗ ദമ്പതിമാരായ സോനുവും നികേഷും. മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നും വിവേചനവും മാറ്റിനിര്‍ത്തലും അവസാനിപ്പിക്കണമെന്നും ദ ക്യു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
അമ്മയുമൊത്തുള്ള ഫോട്ടോയ്ക്ക് താഴെ മോശം കമന്റുമായെത്തിയ ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സോനുവും നികേഷും പറഞ്ഞു.
'ലൈംഗിക ന്യൂനപക്ഷമായിട്ടുള്ള ആളുകള്‍ പുറത്തേക്ക് വരുമ്പോള്‍ അവരെ എങ്ങനെ അടിച്ചമര്‍ത്താം എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. ഞങ്ങള്‍ക്ക് പിന്നാലെ നിരവധി പേര്‍ അവരുടെ സത്വം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നുണ്ട്. അതൊരു വലിയ മാറ്റമാണ്. ആ മാറ്റം ഹോമോഫോബിക് ആയിട്ടുള്ള ആളുകള്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഞങ്ങളെ എങ്ങനെ അടിച്ചമര്‍ത്താം എന്നാണ് അവര്‍ ചിന്തിക്കുന്നത്, പക്ഷെ ഇനിയുള്ള കാലത്ത് അത് നടക്കില്ല.'
സോനുവിന്റെയും നികേഷിന്റെയും വാക്കുകള്‍:
'ഒരുപാടാളുകളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, അതോടൊപ്പം ആക്രമണവുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പല മാധ്യമങ്ങളിലും ഞങ്ങളെ കുറിച്ച് വാര്‍ത്ത വരുമ്പോള്‍ ഞങ്ങളെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ വരാറുണ്ട്, പക്ഷെ ഇതാദ്യമായാണ് ഞങ്ങളുടെ പ്രൊഫൈലില്‍ വന്നുള്ള ആക്രമണം. ഞാനും സോനുവും അമ്മയുടെ കൂടിയുള്ള ഒരു ചിത്രത്തിനാണ് മോശം കമന്റുകളുണ്ടായത്.
വളരെ മോശമായിട്ടുള്ള രീതിയിലുള്ള കമന്റായിരുന്നു ഒരാള്‍ പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ മെസഞ്ചറിലേക്കും വളരെ മോശം കമന്റുകളാണ് അയാള്‍ അയച്ചത്. ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കെതിരെയും ആക്രമണമുണ്ടായി.
ഇതുപോലുള്ളവര്‍ സമൂഹത്തിന് ആപത്താണ്. ഇവരുടെയൊക്കെയടുത്ത് ഒറ്റയ്ക്ക് ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ഒക്കെ എത്തപ്പെട്ടാല്‍ അവസ്ഥ എന്തായിരിക്കും? അത്രയ്ക്കും സമൂഹത്തിന് അപകരകരമായ വ്യക്തിയാണ്. അതുകൊണ്ടാണ്, കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. നീതുകിട്ടുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ലൈംഗിക ന്യൂനപക്ഷമായിട്ടുള്ള ആളുകള്‍ പുറത്തേക്ക് വരുമ്പോള്‍ അവരെ എങ്ങനെ അടിച്ചമര്‍ത്താം എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. ഞങ്ങള്‍ക്ക് പിന്നാലെ നിരവധി പേര്‍ അവരുടെ സത്വം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നുണ്ട്. അതൊരു വലിയ മാറ്റമാണ്. ആ മാറ്റം ഹോമോഫോബിക് ആയിട്ടുള്ള ആളുകള്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഞങ്ങളെ എങ്ങനെ അടിച്ചമര്‍ത്താം എന്നാണ് അവര്‍ ചിന്തിക്കുന്നത്, പക്ഷെ ഇനിയുള്ള കാലത്ത് അത് നടക്കില്ല.
ഞങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടം നടക്കുകയാണ്. ഞങ്ങള്‍ക്ക് അനുകൂലമായി തന്നെ വിധി വരുമെന്നാണ് വിചാരിക്കുന്നത്. സത്യം വിജയിക്കുക തന്നെ ചെയ്യും. ഒരു സമൂഹം മികച്ചതാകുന്നത് ന്യൂനപക്ഷങ്ങളെ കൂടി ചേര്‍ത്ത് പിടിച്ച് പോകുമ്പോഴാണല്ലോ.
ഒരു കുട്ടിയെ ദത്തെടുക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്, മറ്റുള്ളവര്‍ക്ക് അതിനുള്ള അവകാശമുണ്ടെങ്കില്‍, സ്വവര്‍ഗാനുരാഗികള്‍ക്കും അത് വേണ്ടേ?
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇങ്ങനെയാവണമെന്ന് ഞങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല, ജനിക്കുമ്പോള്‍ മുതല്‍ ഇങ്ങനെയാണ്. ഇനി വരുന്ന ആളുകള്‍ക്കെങ്കിലും നിയമപരമായി വിവാഹിതരാകാനും, കുട്ടികളെ ദത്തെടുക്കാനുമൊക്കെയുള്ള അവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ നിയമപോരാട്ടം.
നമ്മളെല്ലാവരും സമൂഹത്തില്‍ ജീവിക്കുന്ന ആളുകളാണ്, സോഷ്യല്‍ അസപ്റ്റന്‍സ് പ്രധാനമാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണന ഞങ്ങള്‍ക്കും ലഭിക്കണം. പലയിടങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നു. ബാക്കിയുള്ളവര്‍ക്കുള്ള അവകാശങ്ങള്‍, ദമ്പതിമാരെന്ന രീതിയില്‍ ഞങ്ങള്‍ക്കും ലഭിക്കണം. മൂന്നാംകിട ആളുകളായി മാറ്റി നിര്‍ത്തുന്ന ഈ രീതി അവസാനിക്കണം.'
അഭിമുഖത്തിന്റെ പൂര്‍ണരൂപം:
Gay Couple Sonu And Nikesh About Cyber Attack The Cue Interview