സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ചൈതന്യ പ്രകാശ്. ഇന്‍സ്റ്റഗ്രാമില്‍ ചൈതന്യ റീക്രിയേറ്റ് ചെയ്ത സിനിമകളിലെ സീനുകളും, വിഷ്വലുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ചൈതന്യ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹയ. പ്രിയം, ഗോഡ്സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വാസുദേവ് സനല്‍ ഒരുക്കുന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത് തന്റെ വീഡിയോകള്‍ കാരണമാണെന്ന് ചൈതന്യ പറയുന്നു. ചെയ്ത കണ്ടെന്റുകളില്‍ നിന്നും കിട്ടിയ വലിയ ഫാക്ടര്‍ കോണ്‍ഫിഡന്‍സ് ആണ്. കാരണം, വീഡിയോസ് ചെയ്യുമ്പോഴായാലും, സിനിമയിലേക്ക് വരുമ്പോഴായാലും ഇത് ചെയ്യാന്‍ പറ്റും എന്ന ധൈര്യമാണത് തനിക്ക് തന്നതെന്ന് ചൈതന്യ പറയുന്നു. ഹയ എന്ന ചിത്രത്തെക്കുറിച്ചും, സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രിയേഷനുകളെക്കുറിച്ചും ചൈതന്യ പ്രകാശ് ദ ക്യുവിനോട്.
സിനിമ എന്ന ആഗ്രഹത്തിനു വേണ്ടി സ്വന്തമായി ഒരു പാത കണ്ടെത്തുകയും അതില്‍ എസ്റ്റാബ്ലിഷ്ഡ് ആവുകയും ചെയ്ത ആളാണ് ചൈതന്യ. ആ സ്വപ്നത്തില്‍ എത്തി നില്‍ക്കുകയാണല്ലോ. ഇപ്പോള്‍ പുതിയ സിനിമ ഹയ റീലീസ് ആവുന്നു. ജീവിതത്തെ ഇപ്പോള്‍ എങ്ങനെ നോക്കിക്കാണുന്നു?
ഒരുപാട് അഭിമാനം തോന്നുന്നുണ്ട്. എല്ലാവരെയും പോലെ തന്നെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ആ ബുദ്ധിമുട്ടുകള്‍ക്കും അധ്വാനത്തിനുമൊക്കെയുള്ള നല്ലൊരു റിസള്‍ട്ട് ആയിട്ടാണ് ഞാന്‍ ഈ സിനിമയെ കാണുന്നത്. ഒരുപക്ഷെ ഞാന്‍ ഇതൊക്കെ പ്രയാസമാണ്, എനിക്ക് പറ്റില്ല, ഇവിടെ വച്ച് നിര്‍ത്താം എന്നെല്ലാം കരുതി അവിടെ അവസാനിപ്പിച്ചിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാവാനൊന്നും പറ്റുമായിരുന്നില്ല. പിന്നെ തീര്‍ച്ചയായും വീട്ടില്‍ നിന്നുമുള്ള സപ്പോര്‍ട്ട് കൂടെയുമുണ്ട്. അച്ഛന്‍, അമ്മ ഒക്കെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇനിയെത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്താലും, അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു അവസരമൊക്കെ ലഭിച്ചത്. അതിലിപ്പോള്‍ വലിയ അഭിമാനം തോന്നുന്നു. അതെ സമയം 25ന് ഹയ റിലീസ് ആവുന്നതിന്റെ ആവേശത്തിലുമാണ്.
മുന്‍പൊക്കെ പലപ്പോഴും ആളുകള്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്, ഞാന്‍ ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തിയ ആളാണ്, അല്ലെങ്കില്‍, എനിക്ക് ആഗ്രഹമുണ്ടായിട്ടില്ല സിനിമയില്‍ എത്തണമെന്നൊക്കെ. ചൈതന്യയെ സംബന്ധിച്ചിടത്തോളം അത്തരം ഒരു വഴി ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത് വന്നയാളാണ്. അത്തരത്തില്‍ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഫീല്‍ ചെയ്യാറുള്ളത്?
എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ. ചിലര്‍ക്ക് പെട്ടന്ന് സാധിക്കും, ചിലര്‍ക്ക് കുറച്ചുകൂടെ കഷ്ടപ്പെടേണ്ടി വരും, ഞാന്‍ അത്തരത്തില്‍ ചിന്തിച്ചിട്ടില്ല. പക്ഷെ, ചില ഇന്റര്‍വ്യൂകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്, ഞാന്‍ ഇങ്ങനെ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ച ആളേയല്ല എന്നൊക്കെ. അപ്പോള്‍ ഒക്കെയും ഞാന്‍ കരുതുന്നത്, അതൊക്കെ ഭാഗ്യമാണെന്നാണ്. അവര്‍ക്ക് അതൊക്കെ പെട്ടന്ന് സാധ്യമായി. അതുകൊണ്ട് ഞാന്‍ കുറച്ചുകൂടെ ഹാര്‍ഡ്വര്‍ക് ചെയ്യണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ എനിക്കും കിട്ടും എന്ന് തോന്നിയിട്ടുണ്ട്.
സിനിമ പ്രൊമോഷന്‍ വീഡിയോകള്‍ ഒരുപാട് ചെയ്തിട്ടുണ്ടല്ലോ. രണ്‍ബീര്‍ കപൂറിന്റെ കൂടെയുമൊക്കെയുള്ള ഡാന്‍സ് വീഡിയോ ഉണ്ടായിരുന്നു. ഇത്തരം ധാരാളം അവസരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേടിയെടുക്കാന്‍ സാധിച്ച ആളാണ് ചൈതന്യ. ലഭിച്ചിട്ടുള്ള അവസരങ്ങളെയൊക്കെ എങ്ങനെ കാണുന്നു?
ഒരിക്കലും എനിക്ക് ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചതല്ല. എനിക്ക് ഇങ്ങനെ പ്രൊമോഷന്‍സ് ചെയ്യാന്‍ കഴിയുമെന്നൊന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷെ അതെല്ലാം എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തു. എനിക്ക് അതില്‍ നിന്നൊക്കെയും ഒരു പോസിറ്റിവിറ്റിയാണ് തോന്നിയത്. ഇനിയും കാര്യങ്ങളൊക്കെ ചെയ്യണം എന്ന തോന്നലുണ്ടാക്കി അതെല്ലാം. ഇത്തരം പ്ലാറ്റുഫോമുകളില്‍ ഇതുപോലെയുള്ള നല്ല നല്ല വര്‍ക്കുകള്‍ കിട്ടുമ്പോഴാണ് ഇനിയും ചെയ്യാനായി മോട്ടിവേറ്റ് ആകുന്നത്. ഹാര്‍ഡ്വര്‍ക് ചെയ്യുമ്പോള്‍, ഇട്ട ഓരോരോ സ്റ്റെപ്പുകളുടെയും റിസള്‍ട്ട് ആയിട്ടാണ് ഞാന്‍ ഇതിനെയെല്ലാം കാണുന്നത്.
ഈ പറഞ്ഞ എല്ലാ എലെമെന്റ്‌സും ഒരുപക്ഷെ സിനിമയെ സ്വാധിനിച്ചു കാണുമല്ലോ? ഹയയിലേക്ക് വരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ എങ്ങനെയാണ് സിനിമക്ക് വേണ്ട തയാറെടുപ്പുകള്‍ക്ക് സഹായിച്ചിട്ടുള്ളത്?
എന്നെ ഹയ എന്ന സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത് പ്രൊമോഷന്‍ ടീമിലെ അനന്തു എന്ന ചേട്ടനാണ്. എന്റെ വീഡിയോകള്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്. എനിക്ക് ഞാന്‍ ചെയ്ത കണ്ടെന്റുകളില്‍ നിന്നും കിട്ടിയ വലിയ ഫാക്ടര്‍ കോണ്‍ഫിഡന്‍സ് ആണ്. കാരണം, വീഡിയോസ് ചെയ്യുമ്പോഴായാലും, സിനിമയിലേക്ക് വരുമ്പോഴായാലും എന്നെകൊണ്ട് ഇത് ചെയ്യാന്‍ പറ്റും എന്ന ധൈര്യമാണത് എനിക്ക് തന്നത്.
ഒരുപാട് പുതുമുഖ താരങ്ങളുള്ള സിനിമയാണ് ഹയ. എന്തുകൊണ്ടാണ് ആദ്യ സിനിമയായി ഹയ തെരഞ്ഞെടുത്തത് ?
29 പുതുമുഖങ്ങളാണ് സിനിമയിലുള്ളത്. പക്ഷെ അവര്‍ക്കൊക്കെ ഒരു സ്‌ട്രോങ്ങ് ബാക്‌ബോണ്‍ ആയിട്ട് ഗുരു സാറും, ലാല്‍ ജോസ് സാറും, ജോണി ആന്റണി സാറും തുടങ്ങി ടാലന്റഡ് ആയിട്ടുള്ള ഒരുപാട് പേര് സിനിമയിലുണ്ട്. വേറെയും കഴിവുള്ള ഒരുപാടുപേര്‍ ഈ സിനിമയിലുണ്ട്. അവര്‍ക്കൊന്നും വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ല. കഴിവിന്റെ അടിസ്ഥാനത്തില്‍ ഇത് പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും ഇവിടെ കഴിവുള്ള ഒരുപാട് ഒരുപാട് പേരുണ്ട്, അവര്‍ക്കൊന്നും സിനിമയിലേക്ക് എത്താനായുള്ള അവസരങ്ങളില്ല എന്നതാണ് . അപ്പോള്‍ സനല്‍ സര്‍ അത്രയും എഫ്ഫോട് എടുത്ത് പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്യുമ്പോള്‍, എനിക്ക് അതില്‍ ചെയ്യാനാകില്ല എന്ന് പറയാനായിട്ട് ഒരു എലമെന്റ് ഞാന്‍ കണ്ടിട്ടേയില്ല. സാറിന്റെ ഒരു ധൈര്യവും, ഞങ്ങളോടുള്ള വിശ്വാസവുമാണ് എന്നെ സ്വാധീനിച്ചത്. അത്രയും വിശ്വാസത്തോടെ എന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രമാണ്, അതുകൊണ്ട് ഏറ്റവും ഭംഗിയായി ഞാനത് ചെയ്തു കൊടുക്കണം എന്നാണ് എനിക്ക് തോന്നിയത്.
ഹയ എന്ന സിനിമയുടെ കണ്‍ടെന്റ് നല്‍കുന്ന ഒരു വിശ്വാസം എത്രയാണ്? പ്രേക്ഷകര്‍ക്ക് എന്താണ് ഹയ്ക്ക് നല്‍കാനുള്ളത്?
ഹയ എന്ന സിനിമ, ഒരു ക്യാമ്പസ് ത്രില്ലര്‍ എന്ന് പറഞ്ഞാലും, അത് അച്ഛനമ്മമാര്‍ കണ്ടിരിക്കേണ്ട സിനിമയാണ്. ഹയയിലൂടെ നമ്മള്‍ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയമാണ്. ഏതൊരു മീഡിയയില്‍ ആയാലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഹോട് ന്യൂസ് ആണ് ഹയ കണ്‍വെ ചെയ്യുന്നത്. കാമ്പസ്സില്‍ നടക്കുന്ന കഥയായത് കൊണ്ട് യൂത്തിന് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കും, എങ്കിലും ഈ സിനിമ അച്ഛനമ്മമാര്‍ കണ്ടിരിക്കേണ്ട സിനിമയാണ്. അവരിലേക്കാണ് ഇതിന്റെ ഒരു സീരിയസ്‌നെസ്സ് കൂടുതലും വരുന്നത്. സിനിമയില്‍ ഗുരു സാര്‍ ഹീറോയുടെ അച്ഛന്റെ കഥാപാത്രമായാണ് എത്തുന്നത്. സാറിന്റെ കഥാപാത്രം പാരന്റിംഗിന്റെ ഉത്തരവാദിത്തങ്ങളും, ടെന്‍ഷനും ഒക്കെയും കൃത്യമായി കാണിക്കുന്നുണ്ട്. സ്‌കൂളില്‍ അല്ലെങ്കില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത്, ഈ ഒരു പ്രായത്തില്‍ നമ്മുടെ രീതികളെന്താണ്, ആ സമയത്തെ പാരന്റിങ് എങ്ങനെയാണ് എന്നതൊക്കെ വളരെ മനോഹരമായിട്ടാണ് ഹയയില്‍ കാണിച്ചിരിക്കുന്നത്. അതുതന്നെയാണ് സിനിമ ചെയ്യനുള്ള കാരണവും. എന്തായിരുന്നാലും സിനിമ തീയേറ്ററില്‍ പോയിരുന്ന് കാണുമ്പോള്‍, അത് മനസ്സിലാവും. തീര്‍ച്ചയായും തീയേറ്ററില്‍ പോയി തന്നെ കാണേണ്ട സിനിമകൂടിയാണ് ഹയ.
നേരത്തെ പറഞ്ഞതുപോലെ സിനിമയില്‍ ഒരേ സമയം വളരെ സീനിയര്‍ ആയിട്ടുള്ള ആര്‍ട്ടിസ്റ്റുകളും പുതുമുഖങ്ങളുമാണ്. അതുകൊണ്ട് തന്നെ സിനിമ തീര്‍ച്ചയായും ഒരു പഠനത്തിന്റേത് കൂടിയായിരിക്കുമല്ലോ? എത്തരത്തിലാണ് ആ ലീര്‍ണിങ് പ്രോസസ്സ് ചൈതന്യയെ സ്വാധീനിച്ചിട്ടുള്ളത്?
ശരിയാണ്, ഒരുപാട് പഠിക്കാന്‍ പറ്റി. ഗുരു സാറിന്റെ കൂടെയൊക്കെ എനിക്ക് കോമ്പിനേഷന്‍സ് സീന്‍സ് ഉണ്ടായിരുന്നു. ഗുരു സാറായാലും, ജോണി സാറായാലും ലാല്‍ ജോസ് സാറായാലും അവരുടെയൊക്കെ കൂടെ നിന്ന് അഭിനയിക്കുമ്പോഴും, പെരുമാറ്റങ്ങള്‍ കാണുമ്പോഴും, അത് വളരെ ഹെല്‍പ്ഫുള്‍ ആയിരുന്നു. ഗുരു സാറൊക്കെ നമുക്ക് അദ്ദേഹത്തിന്റെ എനെര്‍ജി തന്നുകൊണ്ടേയിരിക്കുകയാണ്. നമുക്ക് ഒരിക്കലും അത് തിരികെ നല്‍കാതിരിക്കാന്‍ സാധിക്കില്ല. നമ്മളും സ്വാഭാവികമായും കൂടെയങ്ങ് അഭിനയിച്ചു പോകും. അതൊക്കെ എന്നെ സംബന്ധിച്ച് ആദ്യത്തെ അനുഭവമാണ്.
സോഷ്യല്‍ മീഡിയയില്‍ ഒരു കോണ്‍ടെന്റ് ചെയ്യുമ്പോള്‍ അതില്‍ വളരെ കുറച്ച് പേര് മാത്രമാണല്ലോ ഉള്‍പ്പെടുന്നത്. അതില്‍ നിന്നും സിനിമയിലേക്ക് വരുമ്പോള്‍ അത് കുറച്ചുകൂടെ വലിയ ലോകമല്ല? ഒരുപാട് ആളുകള്‍ വരുന്നു, ധാരാളം ഘടകങ്ങള്‍ ഉള്‍പ്പെടുന്നു, ടെക്‌നിക്കലി അതൊരു വലിയ സ്‌പേസ് ആവുന്നു. ആ ഒരു ഷിഫ്റ്റ് എങ്ങനെയാണ് തോന്നിയിട്ടുള്ളത്?
എന്നെ സംബന്ധിച്ച്, ആദ്യം മുതലേ എന്റെ ആഗ്രഹം സിനിമ തന്നെയായിരുന്നു. ഫോണില്‍ വീഡിയോസ് ചെയ്യുമ്പോള്‍ ആയാലും, ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സിന് വേണ്ടി കണ്‍ടെന്റ്‌സ് പോസ്റ്റ് ചെയ്യുമ്പോള്‍ ആയാലും, നമ്മുടെ വളരെ അടുത്ത ആളുകള്‍ മാത്രമാണ് അതില്‍ ഇടപെടുന്നത്. പക്ഷെ, സിനിമയിലേക്ക് വന്നപ്പോള്‍ വലിയൊരു ക്രൂ കണ്ടു. നമ്മളൊരു വീഡിയോ ചെയ്യുമ്പോള്‍ അതില്‍ ഒക്കെയും നമ്മള്‍ തന്നെയാണ് ചെയ്യുന്നത്. പക്ഷേ ഇവിടെ അങ്ങനെയല്ല. ഇവിടെ ധാരാളം ആളുകളുണ്ട്. എന്താണോ സ്‌ക്രിപ്റ്റില്‍ ഉള്ളത്, അത് മനോഹരമായിട്ട് അവതരിപ്പിക്കുക എന്നത് മാത്രമേ ചെയ്യേണ്ടതായിട്ടുള്ളു. ഡയറക്ടര്‍ എന്താണോ മനസ്സില്‍ കണ്ടത് അത് അതേപോലെ അവതരിപ്പിക്കുക എന്നുള്ളതാണ്.
സിനിമയിലാണോ സ്വന്തമായി വീഡിയോസ് ചെയ്യുന്നതാണപ്പോ കൂടുതല്‍ കംഫോര്‍ട്ടബ്ള്‍?
എനിക്കങ്ങനെ ഇന്നത് കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്നൊന്നും തോന്നിയിട്ടില്ല. എനിക്ക് രണ്ടും ഒരുപോലെയാണ്. എനിക്ക് അഭിനയം ഇഷ്ടമാണ് അതുകൊണ്ട് തന്നെ അവിടെ സിനിമയാണ്, റീല്‍ ആണ് എന്നൊന്നും തോന്നിയിട്ടില്ല.
ചൈതന്യയുടെ ഇന്‍സ്റ്റാഗ്രാം കണ്ടെന്റുകളില്‍ ഒക്കെ ഏറെ നോട്ടീസ് ചെയ്യപ്പെട്ടതാണ് ഡാന്‍സ്. കമീലിയായാലും പരം സുന്ദരിയായിരുന്നാലും ഏറെ റീച്ച് കിട്ടിയിരുന്നു. എത്രത്തോളം സ്വാധീനം ഡാന്‍സിനുണ്ട്?
എന്നെ ആരെങ്കിലും ഒക്കെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അത് ആദ്യം കലോത്സവ വേദികളിലൂടെയായിരുന്നു. ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സറാണ്. ചെറിയ പ്രായത്തില്‍ തുടങ്ങി തന്നെ ഞാന്‍ ഡാന്‍സ് മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നുണ്ട്. സി ബി എസ് സി സ്റ്റേറ്റ് കലോത്സവത്തില്‍ വിന്നര്‍ ആയിരുന്നു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാന്‍ ചെറുപ്പം മുതലേ ഡാന്‍സ് ശീലിച്ചത് കാരണം ആയിരിക്കാം അഭിനയത്തോടും എന്റര്‍ടൈന്‍മെന്റ് മേഖലയോടും ഒക്കെ എനിക്ക് താല്പര്യം വന്നതെന്ന്. ഡാന്‍സില്‍ തന്നെ ആയാലും, എനിക്ക് അടവുകളുള്ള വര്‍ണ്ണം ചെയ്യുന്നതിനേക്കാളും എനിക്ക് കൂടുതല്‍ ഇഷ്ട്ടം അഭിനയം കൂടുതലുള്ള വര്‍ണ്ണങ്ങള്‍ ചെയ്യാനായിരുന്നു. ശോഭനമാമിന്റെ പെര്‍ഫോമന്‍സുകള്‍ എന്നെ ഏറെ ഇന്‍ഫ്‌ലുവെന്‍സ് ചെയ്തിട്ടുണ്ട്. അഭിനയമാണെങ്കിലും, നൃത്തമാണെങ്കിലും അങ്ങനെയൊക്കെ ചെയ്യണമെന്ന ആഗ്രഹമുണ്ടായിട്ടുണ്ട്.
സീനുകളുടെ റീക്രിയേഷന്‍ എന്ന ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്? അത്തരം കണ്ടെന്റുകളുടെ ഒരു സെക്ഷന്‍ പ്രോസസ്സ് എങ്ങനെയാണ്?
കൊവിഡ് സമയത് ത്രീ എന്ന സിനിമയിലെ ഒരു രംഗം വെറുതെ എടുത്ത് വീഡിയോ ആയിട്ട് ചെയ്തതായിരുന്നു. അതിനു ധാരാളം റെസ്‌പോണ്സ്സ് കിട്ടി. ഓടിയന്‍സ് അത് അംഗീകരിച്ചു. അപ്പോഴാണ് എങ്കില്‍ റീക്രീഷന്‍ വീഡിയോസ് ചെയ്യാം എന്ന ഐഡിയയിലേക്ക് എത്തുന്നത്. ചില സിനിമകളിലെ കഥാപാത്രങ്ങളോട് ചെറിയ ഇഷ്ട്ടം തോന്നാറുണ്ട്. അപ്പൊ അത് വെറുതെ ചെയ്ത് നോക്കണം എന്ന ആഗ്രഹത്തിന്റെ പുറത്തു ചെയ്യുന്നതാണ്. എന്നെ സംബന്ധിച്ച് എന്റെ കയ്യിലിരിക്കുന്ന ഏക സംഗതി റീല്‍ ചെയ്യുക എന്നത് മാത്രമാണ്, അതുകൊണ്ട് ഓരോന്ന് ചെയ്ത് നോക്കുന്നതാണ്. എപ്പോഴും അത്ര പെര്‍ഫെക്റ്റ് ഒന്നും ആകാറില്ല എങ്കില്‍ പോലും.
നിരന്തരം കണ്ടെന്റുകള്‍ കൊടുക്കുന്ന ആളാണല്ലോ ചൈതന്യ. അപ്പോള്‍ ഏതെങ്കിലും ഒരു പോയിന്റില്‍ വച്ച് ബ്ലോക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
ഇതുവരെ അങ്ങനെ ഒരു ബ്ലോക്ക് എനിക്ക് തോന്നിയിട്ടില്ല. പിന്നെ ഞാന്‍ ഇടക്ക് ചെറിയ ബ്രേക്ക് എടുക്കാറുണ്ട്. പക്ഷെ അതൊന്നും ഞാന്‍ മനപ്പൂര്‍വം എടുക്കുന്നതായിരിക്കില്ല. എക്‌സാം സമയങ്ങളിലോ അല്ലെങ്കില്‍ അത്ര പ്രധാനപ്പെട്ട അവസരങ്ങളിലോ ആണ് ഞാന്‍ ഗ്യാപ്പ് എടുക്കാറുള്ളത്. അത് കഴിഞ്ഞ ഞാന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യും. പക്ഷെ എനിക്ക് അങ്ങനെ ഒരു ബ്ലോക്ക് ഒന്നും ഇതുവരെ തോന്നിയിട്ടില്ല. പൊതുവെ കണ്‍ടെന്റ്‌സ് കിട്ടുന്നത് പാട്ടുകളിലൂടെയാണ്. എവിടെയെങ്കിലും യാത്ര ചെയ്യുമ്പോഴോ അല്ലെങ്കില്‍ വെറുതെ ഇരുന്ന് പാട്ടു കേള്‍ക്കുമ്പോഴോ ഒക്കെ അത് ഈ പറഞ്ഞ സിനിമയിലേത് ആണല്ലോ, അതില്‍ ഇങ്ങനെ ഒരു കഥാപത്രം ഉണ്ടല്ലോ എന്നെല്ലാം തോന്നും. അപ്പോഴത് ചെയ്ത് നോക്കാം എന്നും തോന്നും. രാവണിലെ സീന്‍ ഒക്കെ അങ്ങനെയുണ്ടായതാണ്. അമ്മയാണ് അതിനുവേണ്ട കോസ്റ്റ്യുമുകളും ഒക്കെ ഒരുക്കിത്തന്നത്.
ഹയ്ക്ക് മുന്‍പും, ഹയ കമ്മിറ്റ് ചെയ്തതിനു ശേഷവും ചൈതന്യയ്ക്ക് എത്തരത്തിലുള്ള മാറ്റങ്ങളാണ് തോന്നിയിട്ടുള്ളത്?
എനിക്കങ്ങനെ പ്രത്യേക മാറ്റങ്ങളൊന്നും തോന്നിയിട്ടില്ല. എനിക്ക് എന്നില്‍ അങ്ങനെ പ്രത്യേകിച്ച് വ്യത്യാസങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഒരുപാട് ഹാപ്പിയാണ്. സന്തോഷത്തിന്റെ കാര്യത്തില്‍ ഹയക്ക് മുന്‍പും ശേഷവും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹാപ്പിയാണ് ഇപ്പോള്‍. ഇനി നവംബര്‍ 25 ന് സിനിമ റീലീസ്ചെയ്ത ശേഷവും നല്ല ഹാപ്പി ആയിരിക്കണം എന്നതാണ് ആഗ്രഹം. ഹയ എനിക്ക് തന്നിരിക്കുന്നത് വലിയൊരു എനെര്‍ജിയാണ്. ഇനിയും ഒരുപാട് സിനിമകള്‍ കമ്മിറ്റ് ചെയ്യണമെന്ന് ആണ് ആഗ്രഹം. നല്ല സിനിമകള്‍ക്കായിട്ട് ഞാന്‍ കാത്തിരിക്കുകയാണ്. പിന്നെ കോണ്‍ടെന്റ് ക്രീഷന്‍ എന്തായാലും തുടര്‍ന്ന് കൊണ്ട് പോകണം. കുറച്ചു കൂടെ വ്യത്യസ്തമായ ആശയങ്ങളെ അവതരിപ്പിക്കണമെന്ന് വിചാരിക്കുന്നുണ്ട്. എല്ലാം ഒന്നിച്ച് കൊണ്ടുപോകണമെന്നാണ്