കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പുകൾ നമുക്ക് ലഭിച്ചുതുടങ്ങിയിരുന്നു. പക്ഷെ നമ്മൾ അവയെ കാര്യമായെടുത്തില്ല എന്നതാണ് സത്യം. ക്വാറികളുടെ എണ്ണം സംബന്ധിച്ചുള്ള വ്യക്തമായ ഡാറ്റ ഇപ്പോഴും ലഭ്യമല്ല.ക്വാറികളെ പൊതുമേഖലയിലാക്കുക എന്നതാണ് ഡാറ്റ കിട്ടാനുള്ള മാർഗം. ഭൂമിയെ സോണുകളായി തിരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും, വികസനത്തെ റീഡിഫൈൻ ചെയ്തുകൊണ്ടുമാണ് കേരളം ഇനി മുൻപോട്ടുപോകേണ്ടത്.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ ടി.വി സജീവുമായി ദ ക്യു നടത്തിയ അഭിമുഖം.