പുതിയ ഐ.പി.സി.സി റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞത്, ' തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം നമ്മുടെ കാലാവസ്ഥ സങ്കീർണമായിരിക്കുന്നു' എന്നാണ്. 'തിരിച്ചെടുക്കാൻ സാധിക്കാത്തവിധം' എന്ന പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ എത്രത്തോളം ഗുരുതരമാണ് നമ്മുടെ കാലാവസ്ഥാ പ്രതിസന്ധി ?
വാഹന ഉപയോഗവും വ്യവസായവത്കരണവും മൂലം നമ്മുടെ അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം വളരെ കൂടിയിട്ടുണ്ട്. ഈ കാർബൺ ഡയോക്‌സൈഡ് കൂടുതൽ കാലം നിലനിൽക്കുന്നവയാണ്. ഉടനെയൊന്നും നമ്മുടെ അന്തരീക്ഷത്തിൽ നിന്നും പോകില്ല. ഇപ്പോൾ പുറംതള്ളപ്പെടുന്ന കാർബണിന്റെ അനന്തരഫലം കുറച്ചുകാലം കഴിഞ്ഞാകും അനുഭവിക്കുക. അതുകൊണ്ടാണ് തിരിച്ചെടുക്കാൻ സാധിക്കാത്തത് എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്.
ഇത്രയും കാലം നമ്മൾ കരുതിയിരുന്നത് ആഗോളതാപനില ഒന്നരയും രണ്ട് ഡിഗ്രി സെൽഷ്യസുമൊക്കെ എത്താൻ ഇനിയും കുറേ കാലമെടുക്കുമെന്നാണ്. പക്ഷെ പുതിയ ഡാറ്റകൾ പറയുന്നത് നമ്മൾ ആ സ്ഥിതിവിശേഷത്തിന്റെ അടുത്തെത്തി എന്നാണ്. അതിനർത്ഥം, നമ്മൾ അത്രയ്ക്ക് പരിസ്ഥിതിയെ ദ്രോഹിച്ചുകഴിഞ്ഞു.
പക്ഷെ, ഇപ്പോൾ സ്ഥിതിഗതികൾ എല്ലാം മാറുകയാണ്. ഹിമാലയവും കടലുമെല്ലാം വളരെവേഗം മാറുകയാണ്. ഹിമാലയങ്ങളിൽ മഞ്ഞുരുകി തടാകങ്ങൾ രൂപപ്പെടുന്നു. അവ പിന്നീട് ഉരുൾപൊട്ടലുണ്ടാക്കുന്നു. മഞ്ഞുവീഴ്ചയും കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഉഷ്ണ തരംഗം, വെള്ളപ്പൊക്കം തുടങ്ങി ഒരുപാട് മുന്നറിയിപ്പുകൾ നമുക്കുണ്ട്. എങ്ങനെയാണ് ഇന്ത്യ ഈ റിപ്പോർട്ടിനെ നോക്കിക്കാണേണ്ടത്?
ഇന്ത്യയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനപ്പെട്ട ഇരയാകാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്ന്. ഇന്ത്യയുടെ ജ്യോഗ്രഫി തന്നെ നോക്കാം, നമ്മുടെ 3 ദിക്കുകളിൽ കടലാണ്. വടക്ക് ഭാഗം ഹിമാലയൻ മലനിരകളും. ഇതുവരെ നമ്മൾ കരുതിയിരുന്നത്, അതൊരു സുരക്ഷയാണെന്നാണ്. നമുക്ക് റിസോഴ്സസ് ഉണ്ട്. ആരെയും ആശ്രയിക്കേണ്ട.
പക്ഷെ, ഇപ്പോൾ സ്ഥിതിഗതികൾ എല്ലാം മാറുകയാണ്. ഹിമാലയവും കടലുമെല്ലാം വളരെവേഗം മാറുകയാണ്. ഹിമാലയങ്ങളിൽ മഞ്ഞുരുകി തടാകങ്ങൾ രൂപപ്പെടുന്നു. അവ പിന്നീട് ഉരുൾപൊട്ടലുണ്ടാക്കുന്നു. മഞ്ഞുവീഴ്ചയും കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ചുറ്റുമുള്ള സമുദ്രങ്ങളിലും ചൂടേറിവരുകയാണ്. ലോകത്തിലെത്തന്നെ ഏറ്റവും പെട്ടെന്ന് ചൂടേറി വരുന്ന സമുദ്രങ്ങളാണ് നമുക്കുചുറ്റുമുള്ള മൂന്നെണ്ണവും. മൺസൂണിനുള്ള ഹീറ്റ് സോഴ്സും നീരാവിയുമെല്ലാം കടലുകളിൽ നിന്നാണ് വരുന്നത്. അങ്ങനെയിരിക്കുമ്പോൾ കടലിന് ചൂട് കൂടുന്നത് തീവ്രത കൂടിയ ചുഴലിക്കാറ്റുകൾക്ക് വഴിയൊരുക്കും, മഴ കൂടും. ഉദാഹരണമായി, നമുക്ക് കഴിഞ്ഞ മാസം മുംബൈയിൽ ഉണ്ടായ വെള്ളപ്പൊക്കം തന്നെ എടുക്കാം. നൂറോളം പേരാണ് മരിച്ചത്. വളരെ കുറച്ചുസമയം കൊണ്ട് കൂടുതൽ മഴ അവിടെ പെയ്തു. ഇത്തരത്തിലുള്ള ഒരുപാട് ദുരന്തങ്ങൾ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
റിന്യൂവബിൾ മേഖലകിൽ നമ്മൾ കൂടുതൽ വേഗമാർജ്ജിക്കേണ്ടതുണ്ട്.ഈ റിപ്പോർട്ട് പറയുന്നത്, ഇക്കാര്യത്തിൽ നമുക്ക് വേണ്ടത്ര പുരോഗമനം ഉണ്ടായിട്ടില്ല എന്നുതന്നെയാണ്. പാരീസ് അഗ്രിമെന്റിലെ കമ്മിറ്റ്മെന്റുകൾ തന്നെ അപര്യാപ്തമാണ് എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
പാരീസ് അഗ്രിമെന്റിന് ശേഷം ഒരുപാട് രാജ്യങ്ങൾ പുനരുപയോഗ സാധ്യതയുള്ള എനർജികളിൽ നിക്ഷേപങ്ങൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കം പല രാജ്യങ്ങൾ അതിനുവേണ്ട നടപടികളും മറ്റുമെല്ലാം വേഗത്തിലാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഈ നടപടികളെല്ലാം ഭാവിയിൽ പ്രതിഫലിക്കുക?
ശരിയാണ്. ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന രാജ്യങ്ങളെല്ലാം ഇത്തരത്തിൽ ഒരു പ്രതിജ്ഞയെടുക്കുന്നുവെന്നത് നല്ലകാര്യമാണ്. പക്ഷെ പല രാജ്യങ്ങളും ഈ തീരുമാനങ്ങളെ കൃത്യമായി ഫോളോഅപ്പ് ചെയ്തിട്ടില്ല. ഇപ്പോൾ ഇന്ത്യ തന്നെ 2023 ൽ 125 ഗിഗാവാട്ട്സ് എനർജി പുനരുപയോഗസാധ്യതയുള്ളവയിൽ നിന്നും ഉത്പാദിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതിൽ 100 ഗിഗാവാട്ട്സ് പോലും നമ്മളിപ്പോൾ എത്തിയിട്ടില്ല. അതിനർത്ഥം നമ്മൾ എവിടെയും എത്തിയിട്ടില്ല എന്നല്ല. ലക്ഷ്യത്തിലെത്താൻ ഇനിയും കുറെ പോകേണ്ടതുണ്ട് എന്നാണർത്ഥം.
ഇങ്ങനെ എല്ലാ രാജ്യങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ കണക്കുകൂട്ടിയ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മാത്രം. റിന്യൂവബിൾ മേഖലകിൽ നമ്മൾ കൂടുതൽ വേഗമാർജ്ജിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ട് പറയുന്നത്, ഇക്കാര്യത്തിൽ നമുക്ക് വേണ്ടത്ര പുരോഗമനം ഉണ്ടായിട്ടില്ല എന്നുതന്നെയാണ്. പാരീസ് അഗ്രിമെന്റിലെ കമ്മിറ്റ്മെന്റുകൾ തന്നെ അപര്യാപ്തമാണ് എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
നവംബറിൽ നടക്കുന്ന ഗ്ലാസ്‌കോ സമ്മിറ്റിൽ ഈ റിപ്പോർട്ട് എങ്ങനെ ചർച്ചചെയ്യപ്പെടുമെന്നാണ് താങ്കൾ കരുതുന്നത് ?
ശാസ്ത്രജ്ഞന്മാരുടെ പങ്ക് ഇതുപോലെ റിപ്പോർട്ടുകൾ ഉണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ്. നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് നയതന്ത്രജ്ഞരാണ്. പക്ഷെ, ഈ തീരുമാനങ്ങൾ കൈകൊള്ളുമ്പോൾ അവ കൂടുതലും പൊളിറ്റിക്കൽ ആകാനാണ് സാധ്യത. എന്റെ പ്രതീക്ഷ അവർ ഈ റിപ്പോർട് നന്നായി പഠിക്കുകയും, നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നാണ്. കാരണം, ഈ വർഷം കുറെയേറെ എക്സ്ട്രീം കാലാവസ്ഥകൾ ലോകം അനുഭവിച്ചു. കാനഡയിലെ ഉഷ്‌ണതരംഗം, മുംബൈ, ചൈന, യൂറോപ്പ് വെള്ളപ്പൊക്കം തുടങ്ങി ഒട്ടനവധി ദുരന്തങ്ങളിൽ ഒരുപാട് പേർ മരിച്ചു. ഗൗരവതരമായ ഒരു സാഹചര്യമാണിത്.
ജില്ലാ തലങ്ങളിൽ ഈ ഭീഷണികളെ അഭിമുകീകരിക്കുക എന്നതാണ് ശരിയായ മിറ്റിഗേഷൻ മാർഗം. അതുകൊണ്ട് എല്ലാ ജില്ലകളിലും റിസ്ക്ക് അസസ്സ്മെന്റ് സമിതികൾ ഉണ്ടാകേണ്ടതുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തെ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയായി കണക്കാക്കാനാകുമോ?
തീർച്ചയായും. കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രക്രിയയാണ്. പക്ഷെ അതിന്റെ ദുരിതങ്ങൾ ഏലാം വളരെ പ്രാദേശികവും. ഓരോ സ്ഥലത്തെ ഭൂപ്രകൃതിയും സാഹചര്യവുമൊക്കെ അനുസരിച്ചാണ് അവ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ, ജില്ലാ തലങ്ങളിൽ ഈ ഭീഷണികളെ അഭിമുകീകരിക്കുക എന്നതാണ് ശരിയായ മിറ്റിഗേഷൻ മാർഗം. അതുകൊണ്ട് എല്ലാ ജില്ലകളിലും റിസ്ക്ക് അസസ്സ്മെന്റ് സമിതികൾ ഉണ്ടാകേണ്ടതുണ്ട്.