Brand Stories

യൂണിയന്‍ കോപ് ഓൺലൈൻ സ്റ്റോർ, ഇ-കൊമേഴ്സിലൂടെ കഴിഞ്ഞ വർഷം നടന്നത് 444,539 പർച്ചേസ് ഓർഡറുകൾ

ദുബായിലെ യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ കഴിഞ്ഞ വർഷം നിരവധി പുതിയ രജിസ്ട്രേഷനുകൾ നടന്നുവെന്ന് കണക്കുകള്‍. 341000 ആണ് മൊത്തം രജിസ്ട്രേഷനുകൾ. വിവിധ ഇലക്ട്രോണിക് ഡിവൈസുകളിൽ 556000 തവണ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടു. ദിവസേന വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും 1218 ഓർഡറുകൾ യൂണിയൻ കോപ് കൈകാര്യം ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 90 പ്രൊമോഷണൽ ക്യാംപെയിനുകളും കോ ഓപ്പറേറ്റീവ് പുതുതായി തുടങ്ങി. 45 മിനിറ്റ് ഡെലിവറിയും ഇതിൽപ്പെടുന്നു.

ക്ലിക് ആൻഡ് കളക്റ്റ് സേവനവും ഉപയോക്താക്കൾക്ക് ഉപയോ​ഗിക്കാം. ഓൺലൈനായി ഓർഡർ ചെയ്ത ശേഷം കോ ഓപ്പറേറ്റീവിന്റെ ബ്രാഞ്ചുകളിൽ നിന്ന് സാധനങ്ങൾ എടുക്കാനുള്ള സംവിധാനമാണിത്. ദുബായിക്ക് പുറത്തും ഓൺലൈൻ പർച്ചേസുകളുടെ ഡെലിവറി ഇപ്പോൾ ലഭ്യമാണ്.നിരവധി പ്രയോജനങ്ങൾ സ്മാർട്ട് ആപ്പ് ഉപയോ​ഗിക്കുന്നതിലൂടെയുണ്ട്. സ്റ്റോറുകളിൽ ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാം, 90% വരെ കിഴിവ് നേടാം എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. ആഴ്ച്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതിനാൽ ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നുവെന്നും യൂണിയൻ കോപ് അറിയിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT