Brand Stories

യുഎഇയില്‍ വസ്തുവാങ്ങാം, ടെസ്ലയും നേടാം

ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്‍പ്പടെ യുഎഇയില്‍ വസ്തുവാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്നും 10 എക്സ് പ്രോപ്പർട്ടീസ് സിഇഒ സുകേഷ് ഗോവിന്ദന്‍ പറഞ്ഞു. യുഎഇയില്‍ വാടക നല്‍കുന്ന തുകയ്ക്ക് പ്രോപ്പർട്ടി സ്വന്തമായി വാങ്ങാനാകുമെന്നത് കൂടുതല്‍ ഗൗരവമായി എല്ലാവരും ചിന്തിച്ചുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വില്ലകള്‍ ഉള്‍പ്പടെയുളളവയ്ക്ക് വർദ്ധിച്ചുവരുന്ന ആവശ്യകത ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നറുക്കെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്ല മോഡല്‍ 3 നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാർത്താസമ്മേളത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

യൂഎഇയിൽ പ്രോപ്പർട്ടി വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിലൂടെ ടെസ്ല മോഡല്‍ 3 ലഭിക്കാനുളള അവസരമുളളത്. ഇത് കൂടാതെ ഐ ഫോൺ 15 പ്രോ മാക്സും, വാങ്ങുന്ന അപാർട്മെന്‍റുകള്‍ക്ക് സൗജന്യഫർനിഷിങ്ങും ലഭിക്കാനുളള അവസരവും 10 എക്സ് പ്രോപ്പട്ടീസ് നല്‍കുന്നുണ്ട്. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രോപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ജൂലൈ 7 മുതൽ 9 വരെ ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന കമോൺ കേരളയില്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നും സുകേഷ് ഗോവിന്ദന്‍ പറഞ്ഞു.

ജൂലൈ 29 മുതല്‍ ആഗസ്റ്റ് 1 വരെ യുകെയില്‍ പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്‍റെ അഭിരുചിക്കും ബഡ്ജറ്റിനും അനുസൃതമായി വില്ലകളും , അപാ‍ർട്മെന്‍റുകളും വസ്തുവകകളും മികച്ച ഡെവലപ‍ർമാരില്‍ നിന്നും വാങ്ങാന്‍ അവസരമൊരുക്കും.ഇതിന് കമ്മീഷന്‍ ഈടാക്കില്ലെന്നുളളതാണ് പ്രത്യേകത. വാങ്ങുന്നവർക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിറ്റ് വരവ്, മികച്ച വാടക സാധ്യത ഉറപ്പുവരുത്തുകയും ചെയ്യുമെന്നും 10 എക്സ് പ്രോപ്പർടീസ് പ്രതിനിധികള്‍ പറഞ്ഞു. ഡയറക്ടർ വി. എസ്.ബിജുകുമാർ, സൈൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശ്ശൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT