യുഎഇയിലുളള അർഹരായ ഒരാള്‍ക്ക് സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്. ദുബായില്‍ അസന്‍റ് ഇഎന്‍ടി ആശുപത്രിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ഇന്ത്യയെ അപേക്ഷിച്ച് യുഎഇയില്‍ കോക്ലിയർ ശസ്ത്രക്രിയയ്ക്ക് ചെലവ് കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് അർഹരായ ഒരാള്‍ക്ക് ഇത് നല്‍കാന്‍ മുന്നോട്ടുവന്നതെന്ന് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ഷറഫുദീൻ പി കെ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നാട്ടിലെത്തി ചികിത്സ പൂർത്തിയാകുന്നതുവരെയുളള സഹായം നല്‍കും. മിക്കവരും ശസ്ത്രക്രിയയുടെ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും നാടിനെ ആശ്രയിക്കാറുണ്ട്. കേരളത്തിലെ മികച്ച ചികിത്സ ഇവിടെയും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ അസന്‍റ് ആശുപത്രിയുടെ ഉദ്ഘാടം നവംബർ 21 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ധി നിർവഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കുംഈ സൗജന്യ പരിശോധന നല്‍കുക. ഈ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ പരിശോധന ഒരു മാസക്കാലയളവിലായിരിക്കും ലഭിക്കുക. . സൗജന്യ മെഡിക്കല്‍ പരിശോധന കാലയളവില്‍ കേള്‍വി നഷ്ടപ്പെട്ടവരിൽ തെരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട പത്ത് രോഗികള്‍ക്ക് സൗജന്യമായി ഹിയറിംഗ് എയിഡുകൾ (ശ്രവണ സഹായികൾ ) നൽകുമെന്നും അധികൃതർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അസെന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി കെ ഷറഫുദ്ധീൻ, മെഡിക്കൽ ഡയറക്ടർ ഡോ രഞ്ജിത്ത് വെങ്കിടാചലം , അസിസ്റ്റന്‍റ് ജനറൽ മാനേജർ അനു ചാക്കോ, ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ശ്രീജിത്ത് വിജയകുമാർ എന്നിവർ പങ്കെടുത്തു