Brand Stories

മാലിദ്വീപ് ഫ്രാഞ്ചൈസിയുമായി കരാർ ഒപ്പുവച്ച് അല്‍ ഹാജീസ് പെർഫ്യൂംസ്

മൂന്ന് പതിറ്റാണ്ടായി യുഎഇയില്‍ പ്രവർത്തിച്ചുവരുന്ന അല്‍ ഹാജീസ് പെർഫ്യൂംസ് മാലിദ്വീപ് ഫ്രാഞ്ചൈസിയുമായി കരാറില്‍ ഒപ്പുവച്ചു.യുഎഇയില്‍ ആരംഭിച്ച ഹാജീസ് പെർഫ്യൂമിന് നിലവില്‍ ഒമാനിലും ബഹ്റൈനിലുമായി 42 ഔട്ട്ലൈറ്റുകളുണ്ട്.

ജിസിസിക്ക് പുറത്തേക്കുളള കമ്പനിയുടെ ചുവടുവയ്പ് ഏറെ നിർണായകമാണെന്ന് ഫൗണ്ടർ മൊയ്തീന്‍ കുട്ടി പറഞ്ഞു. ഗുണനിലവാരം അതിരുകള്‍ക്കപ്പുറത്താണെന്നതാണ് കമ്പനിയുടെ വിശ്വാസമെന്നും ആ വിശ്വാസത്തെ വിപുലീകരണം ശക്തിപ്പെടുത്തുന്നുവെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആദില്‍ മൊയ്തീന്‍ പറഞ്ഞു.

മൊയ്തീന്‍ കുട്ടിയാണ് ഹാജീസ് പെർഫ്യൂംസിന്‍റെ സ്ഥാപകന്‍. ആഢംബര സുഗന്ധങ്ങളില്‍ ഏറെ പ്രശസ്തമാണ് അല്‍ ഹാജീസ് പെർഫ്യൂംസ്. ഓപ്പറേഷന്‍സ് മാനേജർ അഷ്ഫക് മുഹമ്മദ്, സെയില്‍സ് മാനേജർ റനീഷ് മുഹമ്മദ്, മാലിദ്വീപ് പ്രതിനിധികളായ അഹമ്മദ്, ഫവാസ് എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT