Books

‘പ്രധാനഭാഗങ്ങളും തലക്കെട്ടും മാറ്റി’; മാതൃഭൂമി ആഴ്ച്ചപതിപ്പ് മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച് ബി രാജീവന്‍

THE CUE

മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്‍കിയ ലേഖനത്തില്‍ നിന്ന് പ്രധാനഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ചിന്തകനും സാഹിത്യനിരൂപകനുമായ ബി രാജീവന്‍. ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ വാരികയില്‍ 'ആ മാര്‍ക്‌സിനെ മറക്കാറായില്ലേ?' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കപ്പെട്ട മറുപടി ലേഖനം യഥാര്‍ത്ഥ രൂപത്തിലുള്ളതല്ലെന്ന് ബി രാജീവന്‍ ചൂണ്ടിക്കാട്ടി. ലേഖനത്തിന് താന്‍ നല്‍കിയ തലക്കെട്ട് 'കീഴാള മാര്‍ക്‌സിസവും കീഴാള ജനാധിപത്യവും'' എന്നായിരുന്നു. വാദങ്ങളുടെ വായ്ത്തല ഒടിച്ചുകൊണ്ടാണ് പത്രാധിപരുടെ എഡിറ്റിങ്ങ്. മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ എഡിറ്റ് ചെയ്യാത്ത രൂപം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയാണെന്നും ബി രാജീവന്‍ വ്യക്തമാക്കി.

ഈ തലക്കെട്ട് മാറ്റവും എഡിറ്റിങ്ങും എന്റെ വാദമുഖങ്ങളുടെ വായ്ത്തല ഒടിക്കുന്നവയാണ്. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്റെ മറുപടി ലേഖനത്തിന്റെ എഡിറ്റു ചെയ്യാത്ത രൂപം ഇവിടെ ചേര്‍ക്കുകയാണ്.
ബി രാജീവന്‍

ചര്‍ച്ചയ്ക്ക് കാരണമായ ലേഖനത്തിന്റെ പേരും മാതൃഭൂമി മാറ്റി പ്രസിദ്ധീകരിച്ചിരുന്നു. ചര്‍ച്ചക്ക് കാരണമായ മാതൃഭൂമി ലേഖനത്തിന് താന്‍ കൊടുത്ത തലക്കെട്ട് ' ഇന്ത്യയുടെ വീണ്ടെടുക്കല്‍' എന്നായിരുന്നു. അതാണ് 'അംബേദ്ക്കര്‍ കണ്ട മാര്‍ക്‌സ്, മാര്‍ക്‌സിസ്റ്റുകള്‍ കാണാത്ത മാര്‍ക്‌സ്' എന്നു മാറ്റി മാതൃഭൂമി പ്രസിദ്ധീകരിച്ചതെന്നും ബി രാജീവന്‍ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള മറുപടികളുമായി എം എം നാരായണന്‍, കരുണാകരന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ബി രാജീവന്റെ പ്രതികരണം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന എന്റെ ലേഖനത്തിന് (2019 ആഗസ്റ്റ് 25) കരുണാകരനും എം എം നാരായണനും എഴുതിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ലക്കം ആഴ്ചപ്പതിപ്പില്‍ വന്നിട്ടുള്ള (ഒക്ടോബര്‍ 20) 'ആ മാര്‍ക്‌സിനെ മറക്കാറായില്ലേ?'' എന്ന തലക്കെട്ടുള്ള ലേഖനം. പ്രസ്തുത മറുപടി ലേഖനത്തിന് ഞാന്‍ നല്‍കിയ തലക്കെട്ട് 'കീഴാള മാര്‍ക്‌സിസവും കീഴാള ജനാധിപത്യവും'' എന്നായിരുന്നു. ഇതുമാത്രമല്ല ഈ മറുപടി ലേഖനത്തിലെ ചില ഭാഗങ്ങള്‍ പത്രാധിപര്‍ എഡിറ്റു ചെയ്ത് മാറ്റുകയും ചെയ്തിരിക്കുന്നു . ഈ തലക്കെട്ട് മാറ്റവും എഡിറ്റിങ്ങും എന്റെ വാദമുഖങ്ങളുടെ വായ്ത്തല ഓടിക്കുന്നവയാണ്. അതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്റെ മറുപടി ലേഖനത്തിന്റെ എഡിറ്റു ചെയ്യാത്ത രൂപം ഇവിടെ ചേര്‍ക്കുകയാണ്. ഈ ചര്‍ച്ചക്ക് കാരണമായ മാതൃഭൂമി ലേഖനത്തിന് ഞാന്‍ കൊടുത്ത തലക്കെട്ട് 'ഇന്ത്യയുടെ വീണ്ടെടുക്കല്‍' എന്നായിരുന്നു. അതാണ് 'അംബേദ്ക്കര്‍ കണ്ട മാര്‍ക്‌സ്, മാര്‍ക്‌സിസ്റ്റുകള്‍ കാണാത്ത മാര്‍ക്‌സ്' എന്നു മാറ്റി മാതൃഭൂമി പ്രസിദ്ധീകരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT